»   » 'വണ്ടര്‍ വുമണ്‍' നായികയുടെ ലൈംഗീക ദൃശ്യങ്ങള്‍ വൈറലായി! ആരാധകര്‍ ഞെട്ടി, പ്രതികരിക്കാതെ താരം

'വണ്ടര്‍ വുമണ്‍' നായികയുടെ ലൈംഗീക ദൃശ്യങ്ങള്‍ വൈറലായി! ആരാധകര്‍ ഞെട്ടി, പ്രതികരിക്കാതെ താരം

Posted By:
Subscribe to Filmibeat Malayalam
'വണ്ടർ വുമണിന്റെ' അശ്ലീല ദൃശ്യങ്ങള്‍ വൈറല്‍ | filmibeat Malayalam

സൂപ്പര്‍ ഹീറോ 'വണ്ടര്‍ വുമണായി' വെള്ളിത്തിരില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ച നടി ഗാല്‍ ഗഡോട്ടിന്റെ പുതിയ വീഡിയോ ഇന്റര്‍നെറ്റില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. ഡിസി കോമിക് കഥാപാത്രമായ ഡയാന രാജകുമാരിയുടെ കഥ പറയുന്ന 'വണ്ടര്‍ വുമണ്‍' എന്ന ചിത്രത്തില്‍ നായികയായ ഗാല്‍ ഗഡോട്ടിന്റെ പോണ്‍ വീഡിയോയാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

'പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ ആ വാക്കുകള്‍ക്കില്ല, എല്ലാം പ്രശസ്തിക്ക് വേണ്ടി'

ഇതു ഞങ്ങളുടെ ലാലേട്ടന്‍ അല്ല, ഞങ്ങളുടെ ഏട്ടന്‍ ഇങ്ങനല്ല! പുത്തന്‍ ലുക്ക് കണ്ട് വിശ്വസിക്കാനാകാതെ ആരാധകര്‍???

വ്യാജ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുവന്നത്. ഗാല്‍ ഗഡോട്ടിന്റെ മുഖവും പോണ്‍ താരത്തിന്റെ ശരീരവും ചേര്‍ത്തുള്ളതാണ് വീഡിയോ. ഓണ്‍ലൈന്‍ പോര്‍ട്ടലായ മദര്‍ബോര്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

വ്യാജ വീഡിയോ

ഡീപ് ഫേക്‌സ് എന്ന യൂസറാണ് ഗാല്‍ ഗാഡോട്ടിന്റെ പോണ്‍ വീഡിയോ നിര്‍മിച്ച് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ടെന്‍സോര്‍ ഫ്‌ളോ എന്ന ടൂള്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്നാണ് മദര്‍ ബോര്‍ഡ് പുറത്തുവിട്ട് വാര്‍ത്തയില്‍ വിശദമാക്കുന്നത്.

സൂക്ഷിച്ച് നോക്കണം

ഗാല്‍ ഡോട്ടിനേപ്പോലെയുള്ള ഒരു സ്ത്രിയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ സൂക്ഷ്മ നിരീഷണം നടത്തിയാല്‍ വീഡിയോ വ്യാജമാണെന്ന് മനസിലാകും. ടെന്‍സോര്‍ ഫ്‌ളോ ഉപയോഗിച്ച് പോണ്‍താരത്തിന്റെ ശരീരത്തിലേക്ക് ഗാഡോട്ടിന്റെ മുഖം സ്വാപ് ചെയ്യുകയായിരുന്നു.

ടെന്‍സോര്‍ ഫ്‌ളോ

ഗൂഗിളില്‍ നിന്നും സൗജന്യമായി കിട്ടുന്ന ഒരു ടൂളാണ് ടെന്‍സോര്‍ ഫ്‌ളോ. ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യാപകമാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓ രോരുത്തരുമാണ്. ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചിന്തിക്കാതെ ആളുകള്‍ സമൂഹ മാധ്യമങ്ങളിലേക്ക് ഫോട്ടോകളും വീഡിയോകളും വ്യാപകമായി അപ് ലോഡ് ചെയ്യുകയാണെന്നും മദര്‍ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

ആദ്യ ഇരയല്ല

ഇത്തരത്തില്‍ ഇരയാക്കപ്പെടുന്ന ആദ്യ താരമല്ല ഗാല്‍ ഗാഡോട്ട്. മുമ്പ് ഇതേ ടൂള്‍ ഉപയോഗിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്, ഗെയിം ഓഫ് ത്രോണ്‍സ് താരം മെയ്‌ലി വില്യംസ് എന്നിവരുടെ പോണ്‍ വീഡിയയോയും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ആരാധകര്‍ക്ക് നിരാശ

ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് വ്യാജ വീഡിയോയാണെങ്കിലും അത് അനേകം ആരാധകരെയാണ് നിരാശപ്പെടുത്തിയത്. എങ്ങനെ ഈ നടിക്ക് ഇങ്ങനെ ചചെയ്യാന്‍ സാധിച്ചെന്ന് അതിശയിച്ചു പോയെന്നായിരുന്നു ഒരു ആരാധകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

തിരിച്ചറിയാന്‍ സാധിച്ചില്ല

ഗാല്‍ ഗാഡോട്ടിന്റെ വ്യാജ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ നിരവധി ആളുകളാണ് അത് കണ്ടത്. പലര്‍ക്കും വീഡിയോ വ്യാജമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. വ്യാജമാണെന്ന് തിരിച്ചറിയാന്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ മാത്രമേ സാധിക്കു.

പ്രതികരിച്ചില്ല

പ്രശ്‌നം ഇത്ര ഗുരതരമായിരിക്കുന്ന സാഹചര്യത്തിലും ഗാല്‍ ഗാഡോട്ട് ഇതിനേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണം അറിയുന്നതിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. താരം നിയമ നടപടിയുമായി മുന്നോട്ട് പോകുമോ എന്നതിനേക്കുറിച്ചും വ്യക്തതയില്ല.

ഐക്യരാഷ്ട്ര സഭയുടെ ഓണററി അംബാസഡര്‍

വനിതാ സൂപ്പര്‍ ഹീറോയായ വണ്ടര്‍ വുമണിനെയാണ് സ്ത്രീകളുടേയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളുടെ അംബാസഡറാകാന്‍ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നത്.

English summary
Someone used an algorithm to paste the face of 'Wonder Woman' star Gal Gadot onto a porn video, and the implications are terrifying.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X