കാത്തിരിപ്പിന് വിരാമമിട്ട് ഗെയിം ഓഫ് ത്രോണ്‍സ് ഏട്ടാം സീസണ്‍ വരുന്നു! കിടിലന്‍ ട്രെയിലര്‍ പുറത്ത്!
ഗെയിം ഓഫ് ത്രോണ്‍സ് ഏട്ടാം സീസണിന്റെ മുഴുനീള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് 53 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ആര്യ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
എപ്രില്‍ 14നാണ് പുതിയ ഡ്രാമ സീരിസ് പുറത്തിറങ്ങുന്നത്. ആറ് എപ്പിസോഡുകള്‍ മാത്രമാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണില്‍ ഉളളത്. ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവലിനെ കേന്ദ്രീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ് സൃഷ്ടിക്കപ്പെട്ടത്.

ഏഴ് സീസണുകളിലായി എച്ച് ബി ഒ സ്ട്രീം ചെയ്യുന്ന സീരിസ് ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ടപരമ്പര കൂടിയാണ്. പരമ്പരയുടെ ഏഴാം സീസണ്‍ അവസാനിച്ചപ്പോള്‍ നിരവധി പേര്‍ നിരാശ പ്രകടിപ്പിച്ച് എത്തിയിരുന്നു.
ഇപ്പോള്‍ എല്ലാവരുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പരമ്പരയുടെ ഏട്ടാം സീസണ്‍ എപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയുടെ പുതിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.


Click it and Unblock the Notifications











