ഹോളിവുഡിനെ കീഴ്പ്പെടുത്തി കൊവിഡ്-19, ഗെയിം ഓഫ് ത്രോണ്‍സ് നടനും ഇദ്രിസ് എല്‍ബയ്ക്കും കൊറോണ

ലോക വ്യാപകമായി കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് വൈറസിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. സിനിമ ഷൂട്ടിങ്ങുകൾ ഉൾപ്പെടെ നിർത്തി വെച്ചിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹേളിവഡ് സിനിമ ലോകത്തെയാണ്. നിരവധി താരങ്ങൾക്കാണ് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ നിരവധി താരങ്ങൾ കൊറോണ നിരീക്ഷണത്തിലുമാണ്.

നടനും ഓസ്കാർ ജേതാവുമായ ടോം ഹങ്ക്സിനും ഭാര്യ റീത്തയ്ക്കും , ജെയിംസ് ബോണ്ട് താരം വോള്‍ഗയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ തങ്ങളുടെ ആരോഗ്യവസ്ഥയെ കുറിച്ചും രോഗലക്ഷത്തെ കുറിച്ചുമൊക്കെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിത ഹോളിവുഡിലെ രണ്ട് പ്രമുഖ തരങ്ങൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.ഗെയിം ഓഫ് ഓഫ് ത്രോൺസ് സീരീസ് താരം ഹിവ്ജുവിനും പ്രശസ്ത ഹോളിവുഡ് നടനും നിർമ്മാതാവുമായ ഇദ്രിസ് എൽബയ്ക്കും കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. താരങ്ങൾ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

 ഹോം ഐസൊലേഷനിൽ

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കൊറോണ സ്ഥിരീകരണത്തെ കുറിച്ച് ഗെയിം ഓഫ് ഓഫ് ത്രോൺസ് സീരീസ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതെന്നും ഇപ്പോൾ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും ക്രിസ്റ്റഫർ ഹിവ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ താനിയ്ക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നമില്ലെന്നും ജലദോഷം മാത്രമേയുള്ളുവെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാവരും ജാഗരൂകരായിരിക്കാനും വൈറസ് വ്യാപനം തടയാന്‍ വേണ്ടതെല്ലാം ചെയ്യാനും താരം ആവശ്യപ്പെടുന്നു. കൈ കഴുകുക, മറ്റുള്ളവരിൽ നിന്ന് 1.5 മീറ്റർ അകലം പാലിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ നോർവെയിലാണ് ക്രിസ്റ്റഫറുള്ളത്.

 ഇദ്രിസ് എല്‍ബയ്ക്കും കൊറോണ

നടനും നിർമ്മാതാവുമായ ഇദ്രിസ് എല്‍ബയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് തനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.. നിലവിൽ തനിയ്ക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും കൊവിഡ് പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ താന്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നെന്നും ഇദ്രിസ് ട്വീറ്റ് ചെയ്തു. അതേ സമയം നിലവിൽ കൊറോണ സ്ഥിരീകരിച്ച ഒരാളുമായി താൻ അടുത്ത് ഇടപഴകിയിരുന്നു. ഇതിനെ തുടർന്നാണ് കൊറോണ ടെസ്റ്റ് നടത്തിയതെന്നും ഇദ്രിസ് വീഡിയോയിൽ പറയുന്നുണ്ട്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും താരം പറയുന്നു.

ആശുപത്രി വിട്ടു

കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നടൻ ടോം ഹങ്കസും അദ്ദേഹത്തിന്റെ ഭാര്യ റീത്ത വിൽസണും ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയില്‍ ചികിത്സയിലായിരുന്നു ഇരുവരും. കോറോണ ഭീതി അവസാനിക്കും വരെ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിങ്ങിനായി ഓസ്ട്രേലിയയിൽ എത്തിയപ്പോഴാണ് ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ സ്ഥിരീകരിക്കുന്നത്. ഹാങ്ക്സിന്റെ ഷൂട്ടിങ്ങ് സെറ്റിലുണ്ടായിരുന്ന ഒരാൾക്ക് നേരെത്തെ കൊറോണ സ്ഥിരികരിച്ചിരുന്നു. ഇയാളെ ലൊക്കേഷനില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് ടോമിനും റീത്തയ്ക്കും അസുഖം സ്ഥിരീകരിച്ചത്.

ക്ഷീണവും ശരീര വേദനയും

കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ തന്റെ അസുഖത്തെക്കുറിച്ച് പ്രതികരിച്ച് താരവും രംഗത്തെത്തിയിരുന്നു . താനും റീത്തയും ഓസ്‌ട്രേലിയയില്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ടോം ഹാങ്ക്‌സ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് പനിയും ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവായിരുന്നു. ആരോഗ്യവകുപ്പുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഐസൊലേഷനില്‍ തുടരുകയാണെന്നും ടോം പറഞ്ഞിരുന്നു.

 ജെയിംസ് ബോണ്ട്   നടിയ്ക്ക്

ജെയിംസ് ബോണ്ട് താരവും യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെവിന് കൊറോണ സ്ഥിരീകരിച്ചിണ്ടുണ്ട്. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും തുടർന്ന് പരിശോധിച്ചപ്പോഴാണ് കൊറോണയാണെന്ന് കണ്ടെത്തിയതെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പനിയും ക്ഷീണവുമായിരുന്നു പ്രധാന ലക്ഷം. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയാണെന്നും നടി പോസ്റ്റിൽ പറയുന്നു. കൂടാതെ എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വോർഗ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read more about: coronavirus hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X