അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷം നടി നയ റിവേരയുടെ മൃതദേഹം കണ്ടെത്തി!

ദിവസങ്ങൾക്ക് മുമ്പ് കാണാതായ പ്രശസ്ത നടിയും ഗായികയും മോഡലുമായ നയ റിവേരയുടെ (33) മൃതദേഹം കണ്ടെത്തി. സതേൺ കാലിഫോർണിയയിലെ പിറു ലേക്കിൽ നിന്നുമാണ് റിവേരയുടെ മൃതദേഹം കണ്ടെടുക്കുന്നത്, അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം.

naya

ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് സംഭവം നടക്കുന്നത്. സംഭവം ഇങ്ങനെ.. ഈ മാസം 8ന് ഉച്ചയ്ക്കാണ് റിവേര മകനൊപ്പം പിരു തടാകത്തിൽ ബോട്ടിങ്ങിനായി എത്തുന്നത്. ബോട്ട് വാടകയ്ക്ക് എടുത്ത് സാവാരി ആരംഭിച്ച ഇവർ. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയത്. അമ്മയെ വെള്ളത്തില്‍ കാണാതായെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു. സാക്ഷികളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ബോട്ട് കണ്ടെത്തിയ ഭാഗത്തു നിന്നും നാൽപത് മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മകനോടൊപ്പം ബോട്ട് യാത്ര നടത്തുന്നതിന് മുൻപ് നടി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

നടന്‍ റയാന്‍ ഡോര്‍സേയാണ് റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. മകനെ അച്ഛനൊപ്പം വിട്ടു. 2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേഷണം ചെയ്ത ഗ്ലീ എന്ന മ്യൂസിക്കൽ ഷോയില്‍ റിവേര അഭിനയിച്ചിരുന്നു. ഷോയുടെ 113 എപ്പിസോഡുകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് യുട്യൂബിലൂടെ റിലീസ് ചെയ്യുന്ന സ്റ്റെപ് അപ് എന്ന ഷോയിലും റിവേരയുടെ സാന്നിധ്യമുണ്ടായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X