ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റിൽ തിളങ്ങി ഡിംപിള്‍ കപാഡിയ, ട്രെയിലറിൽ ചർച്ചാ വിഷയമായി നടി

സോഷ്യൽ മീഡിയിൽ ചർച്ച വിഷയംക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലറാണ്. സ്‌പൈ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ടെനറ്റ്. ഏഴ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ നൊലാന്റെ ആക്‌ഷൻ എപ്പിക് ആയിരിക്കും. ൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്. ബോളിവുഡ് താരം ഡിംപിൾ കപാഡിയ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.
ട്രെയിലറി നടിയെ കാണാം.

Dimple Kapadia

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഡിംപിള്‍ കപാഡിയ എത്തുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇന്ത്യയിലും ടെനറ്റിന്റെ കുറച്ചുഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. മുംബൈയിലായിരുന്നു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ. ഇന്ത്യയ്‌ക്കൊപ്പം ഡെന്‍മാര്‍ക്ക്, ഇസ്റ്റോണിയ, ഇറ്റലി, നോര്‍വേ, യുണൈറ്റഡ് കിങ്ങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടെനറ്റിന്റെ മറ്റ് പ്രദാന ഷൂട്ടിങ് ലൊക്കേഷൻ. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് സിനിമ പറയുന്നത്. ടൈം ട്രാവലര്‍ തന്നെയാണ് ടെനെറ്റ് എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.

ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ,ഡിംപിൾ കപാഡിയ എന്നിവരെ കൂടാതെ ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ൻ, എലിസബത്ത്, ഡെബിക്കി, ക്ലെമെൻ പോസി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൻ ഡോളറാണ് സിനിമയുടെ ബജറ്റ്.നൊലാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇത്. ഇന്റർസ്റ്റെല്ലാർ, ഡൺകിർക് തുടങ്ങിയ നൊലാൻ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാൻ ഹൊയ്തെമായാണ് ഈ ചിത്രത്തിലേയും ക്യാമര ചലിപ്പിച്ചിരിക്കുന്നത്. ഡ്‌വിഗ് ഗൊരാൻസൺ ആണ് സംഗീതം. ബ്ലാക്ക്പാന്തർ സിനിമയുടെ ഒറിജിനൽ സ്കോർ ലുഡ്‌വിഗ് ആയിരുന്നു. വർണർ ബ്രദേർസ് ആണ് വിതരണം.

ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററിൽ തന്നെ ചിത്രം പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഡന്‍കിര്‍ക്ക് ആണ് ക്രിസ്റ്റഫര്‍ നോളന്റെതായി ടെനെറ്റിന് മുന്‍പ് പുറത്തിറങ്ങിയ ചിത്രം. മെമെന്റോ, ഇന്‍സൊമ്‌നിയ, ബാറ്റ്മാന്‍ ബിഗിന്‍സ്, ഇന്‍സെപ്ഷന്‍, ഡാര്‍ക്ക് നൈറ്റ്, ഇന്റര്‍സ്റ്റെല്ലര്‍ തുടങ്ങിയവ നോളന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും ക്രിസ്റ്റഫര്‍ നോളന്‍ ഹോളിവുഡില്‍ തിളങ്ങിയിരുന്നു.

More from Filmibeat

Read more about: christopher nolan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X