»   » 2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയ്ക്ക് കിട്ടിയത് 2.5 ലക്ഷംകോടി രൂപ

2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയ്ക്ക് കിട്ടിയത് 2.5 ലക്ഷംകോടി രൂപ

Posted By:
Subscribe to Filmibeat Malayalam

ലോസ് ആഞ്ചലസ്: ബോളിവുഡ് സിനിമകള്‍ 500 കോടിരൂപ കളക്ഷന്‍ നേടുന്നതൊക്കെ വലിയ വാര്‍ത്തയാണ്. എന്നാല്‍, ഹോളിവുഡില്‍ ഒരു സിനിമ 2.5 ലക്ഷം കോടിരൂപ കലക്ഷന്‍ നേടി റെക്കോര്‍ഡിട്ടിരിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍ ആണ് ഒരുവര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നത്.

ലോകമെമ്പാടുനിന്നും സിനിമയ്ക്ക് 38.6 ബില്യണ്‍ ഡോളറാണ് വരുമാനമായി ലഭിച്ചത്. ആഗോളമായി സിനിമയ്ക്ക് പൊതുവെ മാന്ദ്യമുണ്ടായ കാലത്തും വലിയനേട്ടമാണ് സിനിമ നേടിയതെന്ന് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വലിയതോതില്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞതാണ് സിനിമയ്ക്ക് നേട്ടമുണ്ടായത്.

captain-america-civil-war

ഭാവിയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ് ഈ സിനിമ. ലോക സിനിമയില്‍ ഹോളിവുഡിനുള്ള സ്ഥാനവും അവ നേടുന്ന പ്രേക്ഷകപ്രീതിയും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവുകൂടിയാണിത്. ഭാവിയില്‍ ഹോളിവുഡ് സിനിമയ്ക്ക് നല്ല മാര്‍ക്കറ്റ് നേടാനാകും. പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

2016ല്‍ ലോകമെമ്പാടുമായി പലഭാഷകളിലായി 1,64,000 സിനിമകളാണ് റിലീസ് ചെയ്തതെന്നാണ് ഏകദേശ കണക്ക്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ എട്ട് ശതമാനം അധികം. സിനിമാ വ്യവസായം നാള്‍ക്കുനാള്‍ പുരോഗമിക്കുകയാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ ഇത് കൂടുതല്‍ ഉയരത്തിലെത്തുമെന്നും വിലയിരുത്തപ്പെടുന്നു.

English summary
Global box office for 2016 is a record-breaking Rs 2.5 lakh crore
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam