ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് പ്രഖ്യാപിച്ചു! ആധിപത്യം പുലര്‍ത്തി നെറ്റ്ഫ്‌ളിക്‌സ്
77-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്‍ നോമിനേഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സിനിമ വിഭാഗത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ആധിപത്യം നിലനിര്‍ത്തി. നെറ്റ്ഫ്‌ളിക്‌സിന്റെ 'മാര്യേജ് സ്റ്റോറി' ആറ് നോമിനേഷനുകള്‍ സ്വന്തമാക്കി. ഐറീഷ് മാൻ മുന്നിലാണ്. ഒപ്പം ജോക്കര്‍, 1917, ദി ടൂ പോപ്‌സ് എന്നിവ മികച്ച സിനിമയ്ക്കുള്ള നോമിനേഷനില്‍ ഇടം നേടി.
ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്. ലോസ് ഏഞ്ചലസില്‍ നിന്നും 1944 ലാണ് ആദ്യമായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ ചുവടെ കാണാം. 2020 ജനുവരി ആറിനാണ് പുരസ്കാര വിജയികളെ സംഘാടകർ പ്രഖ്യാപിക്കുക.

മികച്ച സിനിമ - ഡ്രാമ
1917
ഐറിഷ്മാന്‍
ജോക്കര്‍
മാര്യേജ് സ്‌റ്റോറി
ദി ടൂ പോപ്‌സ്
മികച്ച സിനിമ - മ്യൂസിക്കല്‍/കോമഡി
ഡോളമൈറ്റ് ഈസ് മൈ നെയിം
ജോജോ റാബിറ്റ്
നൈവ്‌സ് ഔട്ട്
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
റോക്കറ്റ്മാന്‍
മികച്ച സംവിധായകന്‍
ബോങ് ജൂന്‍ ഹോ - പാരസൈറ്റ്
സാം മെഡേസ് - 1917
ക്വയന്റിന്‍ ടറന്റിനോ - വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
മാര്‍ട്ടിന്‍ സോഴ്‌സേസ് - ദി ഐറിഷ് മാന്‍
ടോഡ് ഫിലിപ് - ജോക്കര്‍
മികച്ച നടന്‍ - ഡ്രാമ
ക്രിസ്റ്റിയന്‍ ബെല്‍
അന്റോണിനോ ബന്‍ഡേര്‍സ്
ആഡം ഡ്രൈവര്‍
വോക്വീന്‍ ഫിനിക്‌സ്
ജോനതാന്‍ പ്രൈസ്
മികച്ച നടി
സിന്തിയോ എറിവോ - (ഹാരിയറ്റ്)
സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ - (മാര്യേജ് സ്റ്റോറി)
സോറൈസ് റൊണാന - (ലിറ്റില്‍ വുമണ്‍)
ചാര്‍ലിസ് തെറോണ്‍ - (ബോംഷെല്‍)
റെനി സെല്‍വെഗര്‍ - ജൂഡി


Click it and Unblock the Notifications











