ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ആര്‍ക്കൊക്കെ? കാണാം
ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍ടണ്‍ ഹോട്ടലിലാണ് പുരസ്‌കാര ദാന ചടങ്ങുകള്‍ നടന്നത്. മികച്ച മത്സരമായിരുന്നു നടന്നത്. ഒടുവില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്തത് മികച്ചവരെ തന്നെ.

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. 1944 ആണ് ആദ്യത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ദാന ചടങ്ങ് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച ചിത്രം, സംവിധായകന്‍, മികച്ച നടി, നടന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ആരെയൊക്കെ തേടിയെത്തി എന്നറിയണ്ടെ.. കാണാം..

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍ടണ്‍ ഹോട്ടലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
കുട്ടികളുടെ കഥ പറഞ്ഞ ബോയിഹുഡാണ് ഈ വര്‍ഷത്തെ മികച്ച ചിത്രം. 12 വര്‍ഷമെടുത്താണ് ബോയ്ഹുഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
ബോയിഹുഡ് എന്ന ചിത്രം സംവിധാനം ചെയ്തതിനു ലിങ്ക്‌ലെയ്റ്റര്‍ മികച്ച സംവിധായകന്‍ എന്ന പുരസ്‌കാരം കരസ്ഥമാക്കി.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
ദ തിയറി ഓഫ് എവരിതിങ്ങിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയ എഡ്ഡീ റെഡ്‌മെയ്ന്‍ മികച്ച നടന്‍ എന്ന ബഹുമതി നേടി.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
സ്റ്റില്‍ ആലീസിലെ പ്രകടനത്തിനു ജൂലിയാനെ മുറെയെ മികച്ച നടിയായി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ ടു ആണ് മികച്ച ആനിമേഷന്‍ ചിത്രം

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാക്കള്‍
ബോയ്ഹുഡിലെ പ്രകടനത്തിലൂടെ പാട്രീഷ്യ ആര്‍ക്വറ്റിയെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു

Click it and Unblock the Notifications