»   » ലാ ലാ ലാന്‍ഡ് എന്ന ഒറ്റ മ്യൂസികല്‍ റൊമാന്റിക് ചിത്രം സ്വന്തമാക്കിയത് എട്ട് പുരസ്‌കാരങ്ങള്‍!

ലാ ലാ ലാന്‍ഡ് എന്ന ഒറ്റ മ്യൂസികല്‍ റൊമാന്റിക് ചിത്രം സ്വന്തമാക്കിയത് എട്ട് പുരസ്‌കാരങ്ങള്‍!

By: Sanviya
Subscribe to Filmibeat Malayalam

2017ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡമീന്‍ ചാസ്‌ലെ സംവിധാനം ചെയ്ത ലാല ലാന്‍ഡ് എന്ന റൊമാന്റിക് മ്യൂസിക് കോമഡി ഡ്രാമ ചിത്രം ഒന്‍പത് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ചിത്രത്തിലെ നായകന്‍ റയാന്‍ ഗോസ്ലിങിനെ മികച്ച നടനും നായികയായി അഭിനയിച്ച ഇമ്മ സ്‌റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

മികച്ച കോമഡി ചിത്രമായി ലാ ലാ ലാന്‍ഡിനെയും തെരഞ്ഞെടുത്തു. ഒരു സംഗീതഞ്ജന്റെ പ്രണയം പറഞ്ഞ ലാ ലാ ലാന്‍ഡ് സംവിധാനം ചെയ്ത ഡാമിയര്‍ ചാസെലെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്ത്. ബെരി ജെന്‍ങ്കിന്‍സ് സംവിധാം ചെയ്ത മൂണ്‍ലൈറ്റാണ് മികച്ച ഡ്രാമാ ചിത്രം.

മികച്ച സംഗീത സംവിധാനം, തിരക്കഥ

മികച്ച റൊമന്റിക് കോമഡി ചിത്രമായ ലാലാ ലാന്‍ഡിലെ ജസ്റ്റിന്‍ ഹുര്‍വിസാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച തിരക്കഥാകൃത്തായി ഡാമിയല്‍ ചാസിലിനേയും തെരഞ്ഞെടുത്തു.

മികച്ച ഡ്രാമാ ചിത്രം

മികച്ച ഡ്രാമാ ചിത്രമായി മൂണ്‍ലൈറ്റിനെ തെരഞ്ഞെടുത്തു.

മികച്ച നടന്‍

ഡ്രാമാ ചിത്രത്തില്‍ മികച്ച നടനായി(ഡ്രാമ) കസെ അഫഌക്‌സിനെ തിരഞ്ഞെടുത്തു. മഞ്ചേ സ്റ്റാര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെയാണ് കസെ അഫഌക്‌സിനെ നായികയായി തെരഞ്ഞെടുത്തത്.

മികച്ച നടി

ഇസബെല്ല ഹ്യൂപര്‍ട്ടാണ് മികച്ച നടി(ഡ്രാമ). എല്ലെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇസബെല്ലയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. മികച്ച സിനിമയായി എല്ലെ എന്ന ഫ്രാന്‍സ് ചിത്രത്തെ തെരഞ്ഞെടുത്തു.

പ്രിയങ്ക ചോപ്രയും

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അവാര്‍ഡ് ദാന ചടങ്ങിലെ അവതാരകരില്‍ ഒരാളായിരുന്നു.

English summary
Golden Globes 2017: Moonlight wins for best drama.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam