ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു, നെറ്റ്ഫ്ളിക്സ് സീരിസ് ദ ക്രൗണ്‍ മുന്നില്‍

By Midhun Raj

78ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്കുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ദി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ബുധനാഴ്ച നോമിനേഷനുകള്‍ പുറത്തുവിട്ടത്. ഫിലിം കാറ്റഗറിയില്‍ ഡേവിഡ് ഫിഞ്ചറുടെ മാങ്ക് കൂടുതല്‍ നോമിനേഷനുകള്‍ നേടി. ആറ് നോമിനേഷനുകളാണ് മാങ്കിന് ലഭിച്ചത്. ആരോണ്‍ സോര്‍ക്കിന്‍സിന്റെ ദി ട്രയല്‍ ഓഫ് ദി ചിക്കാഗോ സെവന് അഞ്ച് നോമിനേഷനുകളും ലഭിച്ചു. നാല് നോമിനേഷനുകളുമായി ദി ഫാദര്‍, പ്രോമിസിങ് യംഗ് വുമണ്‍, നോമഡ്‌ലാന്‍ഡ് തുടങ്ങിയ ചിത്രങ്ങളും എത്തിയിരിക്കുന്നു.

thecrown

ടെലിവിഷന്‍ കാറ്റഗറിയില്‍ ദ ക്രൗണ്‍, സ്ട്ചിറ്റ്‌സ് ക്രീക്ക്, ദ ക്യൂന്‍സ് ഗാംബിറ്റ് എന്നിവ കൂടുതല്‍ നോമിനേഷനുകള്‍ നേടി. ആറ് നോമിനേഷനുകളാണ് ദ ക്രൗണിന് ലഭിച്ചിരിക്കുന്നത്. സ്ട്ചിറ്റ്‌സ് ക്രീക്കിന് അഞ്ചും, ഒസാര്‍ക്ക്, ദ അണ്‍ഡൂയിംഗ് എന്നീ സീരിസുകള്‍ക്ക് നാലും നോമിനേഷനുകള്‍ ലഭിച്ചു. ഇത്തവണ ബെസ്റ്റ് ഡയറക്ടര്‍ വിഭാഗത്തിലേക്ക് മൂന്ന് സംവിധായികമാരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്.

ഫെബ്രുവരി 28നാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് നടക്കുക. ടിന ഫെയ്, എമി പൊഹ്ലെര്‍ തുടങ്ങിയവരാണ് ഇത്തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ അവതാരകരായി എത്തുക.

മറ്റ് നോമിനേഷനുകള്‍

ബെസ്റ്റ് ആക്ടര്‍ ഇന്‍ എ ഡ്രാമ

റിസ് അഹമ്മദ് (സൗണ്ട് ഓഫ് മെറ്റല്‍), ചാഡ്വിക്ക് ബോസ്മാന്‍ (മാ റെയിനീസ് ബ്ലാക്ക് ബോട്ടം), ആന്റണി ഹോപ്കിന്‍സ് (ദ ഫാദര്‍), ഗാരി ഓള്‍ഡ്മാന്‍ (താഹര്‍ റഹിം)

ബെസ്റ്റ് ആക്ട്രസ് ഇന്‍ ഡ്രാമ

എമ കോറിന്‍ (ദ ക്രൗണ്‍), ഒളിവിയ കോള്‍മാന്‍ (ദ ക്രൗണ്‍), ജോഡീ കോമര്‍ (കിലിങ് ഇവ്), ലോറ ലിനി (ഒസാര്‍ക്ക്), സാറാ പോള്‍സണ്‍(റാച്ച്ഡ്)

ബെസ്റ്റ് ഡയറക്ടര്‍

ഡേവിഡ് ഫിഞ്ചര്‍ (മാങ്ക്), റെജിന കിംഗ് (വണ്‍ നൈറ്റ് ഇന്‍ മിയാമി), ആരോണ്‍ സോര്‍ക്കിന്‍ (ദി ട്രയല്‍ ഓഫ് ദ ചിക്കാഗോ), ക്ലോ ചാവോ (നോമാഡ്‌ലാന്‍ഡ്), എമ്‌റാള്‍ഡ് ഫെന്നല്‍ (പ്രോമിസിങ് യംഗ് വുമണ്‍)

ബെസ്റ്റ് മ്യൂസിക്കല്‍ കോമഡി

ബോറത് സബ് സീക്വന്റ് മൂവീ, ഹാമില്‍ട്ടണ്‍, മ്യൂസിക്ക്, പാം സ്പ്രിംഗ്‌സ്, ദ പ്രോം

ബെസ്റ്റ് ഡ്രാമ

ദ ഫാദര്‍, മാങ്ക്, നോമഡ്‌ലാന്‍ഡ്. പ്രോമിസിങ് യങ് വുമണ്‍, ദ ട്രയല്‍ ഓഫ് ദ ചിക്കാഗോ

ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍

ദ മിഡ്‌നൈറ്റ് സ്‌കൈ, ടെനറ്റ്, ന്യൂസ് ഓഫ് ദ വേള്‍ഡ്, മാങ്ക് സോള്‍

ബെസ്റ്റ് ലിമിറ്റഡ് സീരിസ് ഓര്‍ ടിവി ഫിലിം

നോര്‍മല്‍ പീപ്പിള്‍, ദ ക്യൂന്‍സ് ഗാംബിറ്റ്, സ്‌മോള്‍ എക്‌സ്, ദ അണ്‍ഡൂയിംഗ്

ബെസ്റ്റ് ടിവി ഡ്രാമ

റാച്ച്ഡ്, ഒസാര്‍ക്ക്, ദ ക്രൗണ്‍, ലവ് ക്രാഫ്റ്റ് കണ്‍ട്രി, ദ മാന്‍ഡലൂരിയന്‍, അണ്‍ ഓര്‍ത്തഡോക്‌സ്

ബെസ്റ്റ് ആക്ടര്‍ ഇന്‍ എ മ്യൂസിക്കല്‍ ഓര്‍ കോമഡി

സാചാ ബറോന്‍ കോഹെന്‍, ജെയിംസ് കോര്‍ഡന്‍, ലിന്‍ മാനുവല്‍ മിറാന്‍ഡ, ദേവ് പട്ടേല്‍

ബെസ്റ്റ് ആക്ട്രസ് ഇന്‍ എ മ്യൂസിക്കല്‍ ഓര്‍ കോമഡി

Recommended Video

ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതം ശരണ്യയുടെ അമ്മ | FilmiBeat Malayalam

മറിയാ ബക്കലോവ, കേറ്റ് ഹൂഡ്‌സണ്‍, മിഷേല്‍, റോസമുണ്ട് പികെ,,അന്യ ടെയ്‌ലര്‍ ജോയ്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: golden globe
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X