»   » ഗോള്‍ഡന്‍ ഗ്ലോബ്ബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച സിനിമ, മികച്ച നടി, നടന്‍ ആരൊക്കെ?

ഗോള്‍ഡന്‍ ഗ്ലോബ്ബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച സിനിമ, മികച്ച നടി, നടന്‍ ആരൊക്കെ?

Posted By:
Subscribe to Filmibeat Malayalam


73ാംമത് ഗോള്‍ഡന്‍ ഗ്ലോബ്ബ് അവാര്‍ഡ് പ്രഖ്യാപിച്ചു. ദി റെനവന്റാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. അലെജാന്ദ്രോ ഇനാരിറ്റുവാണ് ചിത്രത്തിന്റെ സംവിധായകന്‍. അലെജാന്ദ്രോയ്ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ദി റെനവന്റ് എന്ന ചിത്രത്തിലെ തന്നെ നായകനായ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്കാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ദി റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാന്‍സനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സില്‍ വച്ചായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

കൂടാതെ മികച്ച സഹനടനായി സില്‍വര്‍സ്റ്റര്‍ സ്റ്റാലനും സഹനടിയായി കേറ്റ് വിന്‍സ്ലെറ്റിനെയും തിരഞ്ഞെടുത്തു. ക്രീഡ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സില്‍വര്‍സ്റ്റര്‍ അവാര്‍ഡ് സ്വന്തമാക്കുമ്പോള്‍ സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തിലെ അഭിനയമാണ് കേറ്റിനെ അവാര്‍ഡ് തേടി എത്തുന്നത്.

റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത മാര്‍ഷ്യനിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ആരോണ്‍ സോര്‍കിന്‍ നേടി. എന്നിയോ മോറികോണിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ലഭിച്ചു.

English summary
The Golden Globes Awards 2016 is finally here and has created so much buzz in the showbiz realm.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam