ഗ്രാമി അവാര്‍ഡ്സ് 2020: പുരസ്‌കാര നിറവില്‍ ബില്ലി എഷിലും ലിസോയും
സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഇത്തവണത്തെ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 62ാമത് പുരസ്‌കാരനിശ അന്തരിച്ച അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ആരംഭിച്ചത്. ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളുമായി പോപ് സിംഗര്‍ ബില്ലി എലിഷാണ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോംഗ് ഓഫ് ദ ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് ഗായിക പുരസ്‌കാരം നേടിയത്. 18ാം വയസ്സിലാണ് ബില്ലിയുടെ ഗ്രാമി നേട്ടം.

മികച്ച ട്രെഡീഷണല്‍ ആര്‍ ആന്റ് ബി പെര്‍ഫോമന്‍സ്, മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഗായിക ലിസോ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇത്തവണ മികച്ച റാപ് ആല്‍ബമായി ഐജിഒആര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് റാപ് പെര്‍ഫോമന്‍സായി റാക്‌സ് ഇന്‍ ദി മിഡില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് സോംഗിനുളള പുരസ്‌കാരം എ ലോട്ട് 21 സാവേജും മികച്ച ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുളള പുരസ്‌കാരം ആന്‍ഡേഴ്‌സണിന്റെ വെന്‍ഞ്ച്വേറയും നേടി.
ഗ്രാമി പുരസ്‌കാര ജേതാക്കള്‍:
സോങ് ഓഫ് ദ ഇയര്‍: ബാഡ് ഗയ് ബില്ലി എലിഷ്
മികച്ച സോളോ: ട്രൂത്ത് ഹര്‍ട്ട്‌സ്- ലിസോ
മികച്ച കണ്‍ട്രി ഡ്യൂവോ പെര്‍ഫോമന്‍സ്: സ്പീച്ച് ലെസ് ഡാന്‍, ഷെ
മികച്ച ആല്‍ബം: സ്റ്റിക് ആന്‍ഡ് സ്റ്റോണ്‍സ്-ഡേവ് ചാപ്പല്‍
മികച്ച അര്‍ബന്‍ കണ്ടപററി പെര്‍ഫോമന്‍സ്: ബികോസ് ഐ ലവ് യൂ-ലിസോ
മികച്ച റാപ്പ് ആല്‍ബം: ഇഗോര്‍-ടെയ്‌ലര്‍
മികച്ച റാപ്പ്: ഹൈയര്‍-ഡിജെ ഖാലിദ്
മികച്ച പോപ്പ് ഡ്യൂവോ: ദ ഓള്‍ഡ് റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്,
മികച്ച പോപ്പ് വോക്കല്‍ ആല്‍ബം: വെന്‍ വി ഫാള്‍ അസ്ലീപ്പ്, വേര്‍ ഡു വി ഗോ-ബില്ലി എലിഷ്
പ്രൊഡ്യൂസര്‍ ഓഫ് ദി ഇയര്‍-നോണ്‍ ക്ലാസിക്കല്‍: ഫിന്നേസ് ഓ കോണല്‍
മികച്ച മ്യൂസിക്ക് വീഡിയോ: ഓള്‍ഡ് ടൗണ്‍ റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്
മികച്ച കണ്‍ട്രി ആല്‍ബം: വേര്‍ ആയം ലിവിങ്-ടാന്യ ടക്കര്‍
മികച്ച ട്രെഡീഷല്‍ ആര്‍ ആന്റ് ബി പെര്‍ഫോമന്‍സ്: ജെറോം ലിസോ


Click it and Unblock the Notifications











