»   » ഓര്‍മ്മയായത് റോക്ക് സംഗീത ലോകത്തിന്റെ അത്യുല്യ പ്രതിഭ! ഓര്‍മകളിലെ വലിയ നഷ്ടം!

ഓര്‍മ്മയായത് റോക്ക് സംഗീത ലോകത്തിന്റെ അത്യുല്യ പ്രതിഭ! ഓര്‍മകളിലെ വലിയ നഷ്ടം!

Posted By:
Subscribe to Filmibeat Malayalam

സംഗീത സദ്ദസുകളെ ആവേശത്തിരയിലാഴ്ത്തിയിരുന്ന റോക്ക് സംഗീതജ്ഞന്‍ ഗ്രെഗ് അല്‍മാന്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

വര്‍ഷങ്ങളായി 69-കാരനായ ഗ്രെഗിന് പലതരത്തിലുള്ള അസുഖങ്ങള്‍ അലട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ചികിത്സയിലുമായിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം മരിച്ചതായി ഗ്രെഗിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത വരികയായിരുന്നു.

gregg allman

അല്‍മാന്‍ ബ്രദേഴ്‌സിന്റെ മികച്ച ഗായകരില്‍ ഒരാള്‍ ഗ്രെഗായിരുന്നു. ഗ്രെഗിന്റെ സഹോദരന്‍ ആരംഭിച്ച ബാന്‍ഡായിരുന്നു അത്. ഗായകന്‍ എന്നതിലുപരി നല്ലൊരു കീബോര്‍ഡിസ്റ്റുമായി ഗ്രെഗ് തിളങ്ങിയിരുന്നു.

ഇവക്കെല്ലാം പുറമെ അദ്ദേഹം ഗാനങ്ങള്‍ രചിക്കുകയും ചെയ്തു. അവയെല്ലാം പ്രശസ്തമായി മാറുകയും ചെയ്തിരുന്നു. സംഗീതലോകത്തിന് വലിയൊരു നഷ്ടമായി ഗ്രെഗ് ഇനി മുതല്‍ ഓര്‍മകളില്‍

English summary
Gregg Allman, Southern Rock Pioneer, Dead at 69
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam