»   » മുംബൈ തെരുവിലൂടെ ആരും അറിയാതെ അലഞ്ഞ് നടന്നത് ഓസ്‌കാര്‍ ജേതാവായ നടി!

മുംബൈ തെരുവിലൂടെ ആരും അറിയാതെ അലഞ്ഞ് നടന്നത് ഓസ്‌കാര്‍ ജേതാവായ നടി!

Posted By:
Subscribe to Filmibeat Malayalam
ഓസ്കര്‍ നേടിയ നടി മുംബൈയിലൂടെ അലഞ്ഞ് നടന്നത് ആരും അറിഞ്ഞില്ല | filmibeat Malayalam

പ്രമുഖ താരങ്ങളോടുള്ള ആരാധനമൂത്ത് ആരാധകര്‍ ചെയ്യുന്നത് എന്താണെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ പുറത്തിറങ്ങുമ്പോള്‍ സുരക്ഷയ്ക്ക് ആളുകളെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് പല താരങ്ങള്‍ക്കും. എന്നാല്‍ ആരും തുണയില്ലാതെ ഒരു പ്രമുഖ നടി മുംബൈയിലെ തെരുവിലൂടെ നടന്നെങ്കിലും ഒരു കുഞ്ഞിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് വസ്തുത.

വരുണ്‍ ധവാനിനോട് ആരാധന മൂത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യ ഭീഷണി, ഒടുവില്‍ താരത്തിന് ചെയ്യേണ്ടി വന്നത്!!

ഇന്ത്യയിലെ ഗ്ലാമര്‍ ലോകമായി അറിയപ്പെടുന്ന മുംബൈയിലെ തെരുവിലൂടെ നടന്ന് നീങ്ങിയത് വെറുമൊരു നടി മാത്രമായിരുന്നില്ല. മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നേടിയ ഹേല്‍ മരിയ ബെറിയാണ് സാധാരണക്കാരിയായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് നീങ്ങിയത്.

ഹേല്‍ മരിയ ബെറിയുടെ യാത്ര

2001 ല്‍ മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നേടിയ നടിയാണ് ഹേല്‍ മരിയ ബെറി. ഇന്ത്യയിലെത്തിയ നടി വെറുമൊരു സാധാരണക്കാരിയായി മുംബൈ തെരുവിലൂടെ നടന്നിരുന്നെങ്കിലും ആരും തിരിച്ചറിഞ്ഞിരുന്നില്ല. നടി ഒറ്റയ്ക്ക് നടക്കുന്ന ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

ഓസ്‌കാര്‍ ജേതാവ്

ഒരു നടി ആരുമറിയാതെ തെരൂവിലൂടെ പോയി എന്ന് പറയുമ്പോള്‍ അത് അത്ര കാര്യമല്ലെങ്കിലും 2001 ല്‍ ലോകം മുഴുവന്‍ ആദരിച്ച് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ഹേല്‍ മരിയ ബെറിയാണ് ഇന്ത്യയിലെ യാത്ര ഒറ്റയ്ക്ക് നടന്ന് വ്യത്യസ്തയായത്.

കറുത്ത വര്‍ഗകാരി

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഏക കറുത്ത വര്‍ഗക്കാരി കൂടിയായ ഹേല്‍ മരിയ ബെറി നാട്ടിലെത്തിയത് നഗരവാസികളോ പോലീസോ അറിഞ്ഞിരുന്നില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. യാത്രയ്ക്കിടെ ഹേല്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പുറത്ത് വിട്ടിരുന്നു.

മോണ്‍സ്റ്റര്‍ ബോള്‍

2001 ല്‍ മോണ്‍സ്റ്റര്‍ ബോള്‍ എന്ന സിനിമയിലൂടെയായിരുന്നു ഹേല്‍ മരിയ ബെറിയ്ക്ക് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം കിട്ടിയിരുന്നത്. മാത്രമല്ല ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചും ഹേല്‍ ലോകശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയോടുള്ള സ്‌നേഹം

ഇന്ത്യയില്‍ നിന്നും സൂര്യോദയത്തിന്റെ ചിത്രവും തെരുവിലൂടെ നടക്കുന്ന ചിത്രവുമാണ് ഹേല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇന്ത്യയോട് നടിയ്ക്കുള്ള സ്‌നേഹം ആദ്യമായിട്ടല്ല പുറത്ത് വരുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്‌ലസ് എന്ന സിനിമയില്‍ സാരി ധരിച്ച് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Caught a sunrise in Mumbai today

A post shared by Halle Berry (@halleberry) on Nov 8, 2017 at 10:57am PST

English summary
Oscar-winning actress Halle Berry is in India and enjoying getting "lost" in the streets of the country's financial and film capital, as well as soaking in the sun.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam