മീ ടൂ വെളിപ്പെടുത്തല്‍, വമ്പന്മാര്‍ക്ക് പണി കിട്ടി തുടങ്ങി! പ്രമുഖ നിര്‍മാതാവ് കുറ്റക്കാരൻ
ലോകം മുഴുവന്‍ വലിയ കോളിളക്കം സൃഷ്ടിച്ച ക്യാംപെയിന്‍ ആയിരുന്നു മീ ടൂ മൂവ്‌മെന്റ്. സിനിമാലോകത്ത് നിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രമുഖ നടിമാരാണ് വെളിപ്പെടുത്തലുകളുമായി വന്നത്. ഹോളിവുഡില്‍ നിന്നും തുടങ്ങി മീ ടൂ മലയാളത്തിലടക്കം വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്.
ഹോളിവുഡില്‍ പ്രമുഖ നിര്‍മാതാക്കള്‍ക്കെതിരെയായിരുന്നു ഗുരുതരമായ ആരോപണങ്ങള്‍. ഇപ്പോഴിതാ പ്രമുഖ നിര്‍മാതാവായ ഹര്‍വി വെയിന്‍സ്റ്റിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ അദ്ദേഹം കുറ്റാക്കാരനാണെന്ന് ന്യൂയോര്‍ക്ക് ജൂറി കണ്ടെത്തിയിരിക്കുകയാണ്. മീ ടൂ മൂവ്‌മെന്റിന്റെ വിജയമായിട്ടാണ് എല്ലാവരും ഈ വിധിയെ കണക്കാക്കുന്നത്.

ഹോളിവുഡില്‍ ഏറ്റവും വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഹര്‍വി വെയിന്‍സ്റ്റിന്‍. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റ്റന്റില്‍ ഒരാളായിരുന്ന മിമി ഹാലേയി, നടി ജെസിക മന്ന എന്നിവരായിരുന്നു ഹാര്‍വിയ്‌ക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടതോടെ 25 വര്‍ഷത്തോളം തടവ് അടക്കം ഹാര്‍വിയ്ക്ക് വലിയ ശിക്ഷ തന്നെയാണ് ലഭിക്കുന്നത്.
ഇന്ത്യയിലടക്കം നടിമാര്‍ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല. അതിനാല്‍ തന്നെ ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവിന് ലഭിച്ച ഈ ശിക്ഷ എല്ലാവര്‍ക്കും വലിയൊരു പാഠമായിരിക്കട്ടേ എന്നും സമൂഹമാധ്യമങ്ങളിലൂടെ ഓരോരുത്തരും പറയുകയാണ്.


Click it and Unblock the Notifications











