twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാര്‍വി വെയ്ന്‍സ്റ്റെയിന് കൊറോണ സ്ഥിരീകരിച്ചു, ന്യൂയോര്‍ക്കിലെ ജയിലിലേയ്ക്ക് മാറ്റി

    |

    കൊറോണ വൈറസ് വ്യാപനം ലോകസിനിമയെ തലകീഴായി മറിച്ചിരിക്കുകയാണ്. ഹോളിവുഡിനെയാണ് കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ടോം ഹങ്ക്സ്സ്, ഭാര്യ റീത്ത, ജെയിംസ് ബോണ്ട് താരം വോള്‍ഗ, ഗെയിം ഓഫ് ഓഫ് ത്രോൺസ് താരം ഹിവ്ജു, ഇദ്രിസ് എൽബ, നടി ഇന്ദിര വർമ തുടങ്ങിയ നിരവധി താരങ്ങൾക്ക് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴിത ഹോളിവുഡിൽ നിന്ന് മറ്റൊരു കൊറോണ കേസ് കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മീടൂ ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുവിക്കുന്ന ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിന്‍സ്റ്റെയിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

    harvi

    ഇസയോടൊപ്പം ചാക്കോച്ചൻ, ആദ്യം വീട്ടിൽ കൊച്ചു സ്വർഗമുണ്ടാക്കു... ചിത്രം പങ്കുവെച്ച് താരംഇസയോടൊപ്പം ചാക്കോച്ചൻ, ആദ്യം വീട്ടിൽ കൊച്ചു സ്വർഗമുണ്ടാക്കു... ചിത്രം പങ്കുവെച്ച് താരം

    ലൈംഗികാതിക്രമണ കേസിൽ 23 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന താരം നിലവിൽ നോർത്തേൺ ന്യൂയോർക്കിലെ ജയിലിലാണുള്ളത്. ഞായറാഴ്ചയാണ് ടെസ്റ്റ് റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതിനെ തുടർന്ന് ഹാർവിയെ ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. കൂടാതെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയിൽ മറ്റ് രണ്ട് പേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ വക്താക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

    കഴിഞ്ഞ ബുധനാഴ്ചയാണ് ഹാർവിയെ ന്യൂയോർക്ക് നഗരത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ബഫല്ലോയിലെ ജയിലിലേയ്ക്ക് മാറ്റിയത്. യുഎസിലെ തിങ്ങിനിറഞ്ഞ ജയിൽ അന്തരീക്ഷത്തിൽ കൊറോണ പടർന്നു പിടിക്കാനുള്ള സാധ്യതയേറെ കൂടുതലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച റിക്കേഴ്സിലെയും ന്യൂയോർക്ക് സിംഹ് സിംഗ് ജയിലിലേയും ഗാഡുകളിൽ കൊറോണ സ്ഥിരികരിച്ചിരുന്നു.

    ഞാൻ ആരോഗ്യവാനാണ്, പ്രചരിക്കുന്ന വീഡിയോ വ്യാജം — വെളിപ്പെടുത്തലുമായി നടൻ ഇദ്രിസ് എൽബഞാൻ ആരോഗ്യവാനാണ്, പ്രചരിക്കുന്ന വീഡിയോ വ്യാജം — വെളിപ്പെടുത്തലുമായി നടൻ ഇദ്രിസ് എൽബ

    മീടൂ ആരേപണങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരായിരുന്നു 67 കാരനായ ഹാർവിയുടേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 80 ലധികം പേരാണ് ഹാർവിയ്ക്കൊതിരെ മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് .
    പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലോയിയേയും പുതുമുഖ നടി ജെസിക്ക മാനിനേയും പീഡിപ്പിച്ച കേസിലാണ് ഹാർവിയ്ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ ലൈംഗികതിക്രമണ കേസിൽ ഹാർവി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു തുടർന്നാണ് നിർമ്മാതാവിനെതിരെ കോടതി 23 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

    Read more about: coronavirus
    English summary
    Harvey Weinstein tests positive for COVID-19
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X