»   » ഹോളിവുഡിലെ ലൈംഗിക പീഡനകഥകള്‍ ഞെട്ടിക്കും! ഇരകളുടെ പട്ടികയില്‍ ഐശ്വര്യ റായിയുമെന്ന് വെളിപ്പെടുത്തല്‍!

ഹോളിവുഡിലെ ലൈംഗിക പീഡനകഥകള്‍ ഞെട്ടിക്കും! ഇരകളുടെ പട്ടികയില്‍ ഐശ്വര്യ റായിയുമെന്ന് വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ ലൈംഗിക പീഡനകഥകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഹോളിവുഡ് സുന്ദരിമാര്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനെ കുറിച്ച് എല്ലാവര്‍ക്കും മോശം അഭിപ്രായം മാത്രമാണുള്ളത്.

ഷാജിയേട്ടന്റെ പിങ്കി ആട് രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് വലുതായി! ഇതാ പിങ്കി മോളുടെ പുതിയ ചിത്രം!!

ഇപ്പോള്‍ ഇന്ത്യക്കാരെ ഞെട്ടിച്ച് കൊണ്ട് ലോകസുന്ദരി ഐശ്വര്യ റായിയ്ക്ക് നേരെയും സംവിധായകന് താല്‍പര്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് വന്നരിിക്കുകയാണ്. ഐശ്വര്യ റായിയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് വെറൈറ്റി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

ഹാര്‍വി വെയ്ന്‍സ്റ്റീന്‍

അമേരിക്കന്‍ സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന കഥകള്‍ ലോകം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹോളിവുഡ് സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരയായി എത്തിയതോടെ സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്.

ലോകസുന്ദരിയ്ക്ക് നേരെയും

ഇന്ത്യയുടെ എക്കാലത്തേയും അഭിമാനമായ ലോകസുന്ദരി ഐശ്വര്യ റായിയോടും സംവിധായകന് താല്‍പര്യം ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് വാര്‍ത്ത പുറത്ത് വിട്ടത്.

സിമോണ്‍ ഷെഫീല്‍ഡ് പറയുന്നതിങ്ങനെ

പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സിമോണ്‍ ഷെഫീല്‍ഡ് ഹാര്‍വിയ്ക്ക് ഐശ്വര്യയെ വേണമായിരുന്നെന്ന കാര്യം വ്യക്തമാക്കിയത്. തന്റെ ഇടപ്പെടല്‍ കൊണ്ട് മാത്രമാണ് അന്ന് ഐശ്വര്യ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഷെഫീല്‍ഡ് പറയുന്നു.

നല്ല അടുപ്പം

പലപ്പോഴായി ചലച്ചിത്രോത്സവങ്ങൡ പങ്കെടുക്കാനെത്തുന്ന ഐശ്വര്യയോടും ഭര്‍ത്താവ് അഭിഷേക് ബച്ചനോടും അടുത്ത ബന്ധമായിരുന്നു ഹാര്‍വിയ്ക്കുണ്ടായിരുന്നത്. അതിനിടെ ഒരിക്കല്‍ ഐശ്വര്യ ഒറ്റയ്ക്ക് കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതിന് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും താന്‍ ഇടപ്പെട്ട് ഒഴിവാക്കുകയായിരുന്നു.

ഭീഷണിയുടെ സ്വരം

അവളെ ഒറ്റയ്ക്ക് കിട്ടാന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി ചോദിച്ചിരുന്നു. എന്നാല്‍ അതിന് അവസരം കൊടുക്കാതെ വന്നപ്പോള്‍ ഭീഷണിയുടെ സ്വരമായിരുന്നു കേട്ടത്. തനിക്ക് പിന്നീട് ജോലി ലഭിക്കില്ലെന്നും മറ്റുമായി താക്കീതുകളായിരുന്നു ഉണ്ടായതെന്നും സിമോണ്‍ ഷെഫീല്‍ഡ് പറയുന്നു.

ഹാര്‍വിയുടെ രീതി

ബിസിനസ് കാര്യങ്ങള്‍ക്ക് വേണ്ടിയെന്ന രീതിയില്‍ സ്ത്രീകളെ അവരെ നഗ്നമായി ഹോട്ടല്‍ റൂമിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതാണ് ഹാര്‍വിയുടെ പൊതുവേ ഉള്ള രീതി. അല്ലെങ്കില്‍ അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ, അവരുടെ മുന്നില്‍ നഗ്നനായി കുളിക്കുകയോ ചെയ്യുന്നതാണ് നിര്‍മാതാവിന്റെ ഇഷ്ടങ്ങള്‍.

ഹോളിവുഡ് നടിമാരുടെ പരാതി

നിര്‍മാതാവിനെതിര പരാതിയുമായി ഹോളിവുഡിലെ മുന്‍നിര നായികമാരായ ആഞ്ഡലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ്, തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു.

English summary
A woman who identifies herself as Aishwarya Rai's former manager has claimed controversial Hollywood producer Harvey Weinstein had tried to make advances at the globally-known Bollywood actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam