twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2020 ല്‍ ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കിയ താരം; കെയ്‌ലി ജെന്നര്‍ സ്വന്തമാക്കിയത് കോടികള്‍

    |

    ലോകത്തിന് മുഴുവന്‍ 2020 ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കൊറോണ വൈറസ് ലോകത്തെ ഒന്നടങ്കം ബാധിച്ചതിന്റെ ആശങ്കകള്‍ വിട്ട് ഒഴിയുന്നതെയുള്ളു. ഈ പ്രതിസന്ധികളെല്ലാം നല്ലൊരു ജീവിതത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. പുതിയൊരു വര്‍ഷം പിറക്കാന്‍ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു.

    Recommended Video

    Kylie Jenner:World’s highest-paid celebrity

    ഈയൊരു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ചിലര്‍ക്ക് വലിയ നഷ്ടങ്ങളും മറ്റ് ചിലര്‍ക്ക് വലിയ സൗഭാഗ്യങ്ങളുമാണ് കിട്ടിയിരിക്കുന്നത്. 2020 ല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ കെയ്‌ലി ജെന്നര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകപ്രശസ്ത ടെലിവിഷന്‍ താരവും സംരംഭകയുമാണ് കെയ്‌ലി.

    kylie-jenner

    പുറത്ത് വന്നിരിക്കുന്ന പട്ടികയില്‍ സെലിബ്രിറ്റികളുടെ മാത്രം 2020 ല്‍ ഇതുവരെ സ്വന്തമാക്കിയ പ്രതിഫലം 44,887 കോടി രൂപയാണ്. ഇതില്‍ കെയ്‌ലി ജെന്നറിന് മാത്രം 4342 കോടിയാണ്. കെയ്‌ലിയുടെ സൗന്ദര്യ വര്‍ദ്ധക ഉത്പന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും വിറ്റതാണ് ഈ വര്‍ഷത്തെ വരുമാനം എത്രയും ഉയരാന്‍ കാരണം. കേവലം പതിനാല് വയസുള്ളപ്പോളാണ് സഹോദരന്‍ കെന്‍ഡലുമായി ചേര്‍ന്ന് കെന്‍ഡല്‍ ആന്‍ഡ് കെയ്‌ലി എന്ന പേരില്‍ ഒരു വസ്ത്ര ബ്രാന്‍ഡ് താരം ആരംഭിക്കുന്നത്.

    2015 ലായിരുന്നു ഇതിന് തുടക്കം കുറിച്ചത്. വസ്ത്ര സ്ഥാപനത്തിന് പുറമേ കോസ്‌മെറ്റിക് ഉത്പന്നങ്ങളും സഹോദരങ്ങള്‍ വിപണിയിലെത്തിച്ചു. കെയ്‌ലി കോസ്‌മെറ്റിക്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഇതിലൂടെയാണ് കെയ്‌ലിയെ തേടി പുതിയൊരു റെക്കോര്‍ഡ് വന്നത്. കെയ്‌ലി ഒന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരം കൂടിയായ കനിയേ വെസ്റ്റ് ആണ്. ഈ വര്‍ഷം അദ്ദേഹം നടേിയത് 1251 കോടി രൂപയാണ്. അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ കനിയേ വെസ്റ്റും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.

    ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

    Read more about: year ender 2022 2021 ahead
    English summary
    Highest Paid Celebrities In 2020: Kylie Jenner Ranks World’s First Highest Paid Celebrity
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X