ഹോളിവുഡ് നടന്‍മാര്‍ പത്തിരട്ടി പ്രതിഫലം വാങ്ങുന്നു:ഹിലാരി സ്വനക്

By Sruthi K M

പ്രശസ്ത ഹോളിവുഡ് താരം ഹിലാരി സ്വനകിന് ഒരു പരാതിയുണ്ട്. ഹോളിവുഡ് ലോകത്ത് നടികള്‍ വാങ്ങുന്നതിന്റെ പത്തിരട്ടി പ്രതിഫലം നടന്‍മാര്‍ വാങ്ങുന്നു എന്നാണ് ഹിലാരി സ്വനക് പറയുന്നത്. ഇതില്‍ ഹിലാരിക്ക് കടുത്ത രോഷമുണ്ട്. പരാതി ഉന്നയിക്കാന്‍ ഒരു മടിയുമില്ല ഹിലാരിക്ക്. ധൈര്യത്തോടെ താരം പറഞ്ഞിരിക്കുന്നു ആ സത്യം. ഒരു പോലെ പ്രവര്‍ത്തിച്ചിട്ട് രണ്ട് കൂട്ടരെയും രണ്ട് തട്ടിലാണ് നിര്‍മ്മാതാക്കള്‍ കാണുന്നത്. വിത്യസ്ഥമായാണ് പ്രതിഫലം ലഭിക്കുന്നതെന്നും ഹിലാരി ആരോപണം ഉന്നയിച്ചു.

ലൊയോള മേരിമൗന്‍ഡ് യുണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫിലിം ആന്റ് ടിവിയിലെ വിദ്യാര്‍ത്ഥികളോടാണ് ഹിലാരി തന്റെ സങ്കടം പങ്കുവെച്ചത്. നടന്മാരെക്കാളും കൂടുതല്‍ അഭിനയം ആണ് നടിമാര്‍ക്ക് ഉണ്ടാവുന്നത്. സിനിമകളിലെ കരയുന്ന രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഒരുപാട് കഷ്ടമാണ്. ഇതുപോലുള്ള ബുദ്ധിമുട്ടുകളൊന്നും ഈ നടന്‍മാര്‍ക്ക് ഇല്ലെന്നും താരം പറഞ്ഞു. എന്നാല്‍ ഇതൊന്നും കണിക്കിലെടുക്കാതെ രണ്ടിരട്ടി അല്ല മറിച്ചു പത്തിരട്ടി ആണ് നടന്‍മാര്‍ വാങ്ങിക്കൂട്ടുന്നതെന്നും ഹിലാരി സ്വനക് പറഞ്ഞു.

hilary-swank

താരത്തിന്റെ സങ്കടവും പരാതിയും ഹോളിവുഡ് മേഖല കേട്ടോളൂ. ഇനി ഹിലാരിയുെട ഡേയ്റ്റിനായി വരുന്നവര്‍ ഒന്നു കരുതിയിരുന്നോളൂ. പുള്ളിക്കാരി ഇനി എത്ര പ്രതിഫലം ചോദിക്കുമെന്ന് നിശ്ചയമില്ല. രണ്ട് തവണ ഓസ്‌കാര്‍ ജോതാവായ ഈ സ്വപ്‌ന സുന്ദരിയുടെ പരാതി കേള്‍ക്കാതിരിക്കാന്‍ കഴിയുകയുമില്ല എന്നതാണ് സത്യം.

1992ലാണ് ഹിലാരി സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച നടി എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ ഈ നടിയെ തേടിയെത്തിയിട്ടുണ്ട്. 1992 ല്‍ ഒരു ഹാസ്യ ചിത്രത്തിലൂടെയാണ് ഹിലാരി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കരാട്ടെ വേഷത്തിലും,ഹാസ്യ വേഷത്തിലും ആരാധകര്‍ക്കിടയില്‍ എത്തിയ ഹിലാരി നേരെത്തെ തന്നെ തനിക്ക് എല്ലാ വേഷവും ഇണങ്ങുമെന്ന് തെളിയിച്ചതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X