'റിലേഷൻഷിപ്പിൽ അല്ലെങ്കിൽ സെക്സിനോട് താൽപര്യമില്ല, അത് നമ്മെ ആശയകുഴപ്പത്തിലാക്കും'; ടോം ക്രൂസ്

ഇപ്പോൾ സിം​ഗിൾ ലൈഫാണ് താരത്തിന്റേത്. മൂന്ന് കുഞ്ഞുങ്ങളും ടോം ക്രൂസിനുണ്ട്. ഒരു ജർമ്മൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ആരെങ്കിലുമായും ഡേറ്റിംഗ് നടത്തുമ്പോഴും അല്ലാത്തപ്പോഴുമുള്ള ജീവിതത്തെ കുറിച്ച് സംസാരിച്ചത്

ടോം ക്രൂസിനെ കുറിച്ച് സിനിമാ പ്രേമികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. ഹോളിവുഡ് താരങ്ങളെ കുറിച്ച് ചോദിച്ചാൽ മലയാളികൾ ആദ്യം പറയുന്ന പേര് ഒരുപക്ഷെ ടോം ക്രൂസിന്റേതായിരിക്കും. കാരണം അറുപതാം വയസിലും സിനിമയ്ക്ക് വേണ്ടി എന്ത് സാഹസവും ടോം ക്രൂസ് എടുക്കും.

സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യും. അതില്‍ ഒരു വീട്ടുവീഴ്ചയും ഇല്ല. ടോം ക്രൂസ് ഇതിനകം ലോകത്തോട് വിളിച്ചുപറഞ്ഞ തന്‍റെ നിലപാടാണ് അത്.

മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ഏഴാം പതിപ്പിനായി ഇതേ നിലപാട് വീണ്ടും നടപ്പിലാക്കി ടോം ക്രൂസ് അടുത്തിടെ വീണ്ടും തന്റെ ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇതിന് മുമ്പുള്ള എംഇ പടത്തിനായി ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് സഞ്ചരിച്ച ടോം അടുത്തിടെ ചെയ്തത് അതിലും വലിയ സാഹസികതയാണ്.

Tom Cruise, Tom Cruise news, Tom Cruise love life, Tom Cruise wifes, Tom Cruise films, ടോം ക്രൂസ്, ടോം ക്രൂസ് വാർത്തകൾ, ടോം ക്രൂസ് പ്രണയ ജീവിതം, ടോം ക്രൂസ് ഭാര്യമാർ, ടോം ക്രൂസ് സിനിമകൾ

ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് രംഗം ടോം ക്രൂസും സംഘവും ചിത്രീകരിച്ചത് മാസങ്ങള്‍ എടുത്താണ്. ഒരു ദിവസം മുപ്പത് തവണയാണ് സ്കൈ ഡൈവ് പരിശീലനത്തിന് വേണ്ടി ടോം വിമാനത്തിൽ നിന്ന് ചാടിയത്.

അങ്ങനെ 500 ലധികം സ്കൈഡൈവുകളും 13000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂർത്തിയാക്കി.

ഈ രംഗത്തിന്‍റെ മേയ്ക്കിങ് വീഡിയോ എംഇ അണിയറക്കാര്‍ പുറത്തുവിട്ടപ്പോൾ വൈറലായിരുന്നു നോര്‍വെയില്‍ വെച്ചാണ് ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗം എടുത്തത്.

കാറ്റിന്റെ ഗതി അനുസരിച്ച് ബൈക്ക് ഓടിച്ച് പാറകള്‍ക്കിടയിലൂടെ ബൈക്ക് ജംപ് കൃത്യമായ നടത്താനുള്ള രംഗമാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. കാറ്റിന്‍റെ ഗതി തെറ്റിയാലോ റാംപില്‍ നിന്നും മാറിയാലോ മരണം സംഭവിക്കാം.

പക്ഷെ ടോം ക്രൂസ് എല്ലാ കടമ്പകളും കടന്ന് അതിസാഹസീകമായി ആ ആക്ഷൻ രം​ഗം മനോഹരമായി ചെയ്ത് പൂർത്തിയാക്കി. മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്.

മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ടോം ക്രൂസിന്റെ ഇത്തരം സാഹസീക വീ‍ഡിയോകൾ കാണുമ്പോൾ ഭയമെന്ന വാക്ക് ഇദ്ദേഹത്തിന്റെ ഡിക്ഷ്നറിയിൽ ഇല്ലേയെന്നാണ് മലയാളികൾ അടക്കം കമന്റ് ചെയ്യാ​റുള്ളത്.

ഇപ്പോഴിത കുറച്ച് നാൾ മുമ്പ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ടോം ക്രൂസ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റിലേഷൻഷിപ്പിൽ അല്ലെങ്കിൽ സെക്സിനോട് താൽപര്യമില്ലെന്നാണ് ടോം ക്രൂസ് പറയുന്നത്.

ടോം ക്രൂസ് തന്റെ കരിയർ ആരംഭിച്ച സമയത്ത് ചെയ്ത സിനിമകളുടെ പശ്ചാത്തലത്തിൽ സെക്സ് സിംമ്പലായി പലരും വിലയിരുത്തിയെങ്കിൽ കൂടിയും യഥാർഥ ജീവിത്തതിൽ റിലേഷൻഷിപ്പിൽ അല്ലെങ്കിൽ സെക്സിനോട് താൽപര്യമില്ലാത്തയാളാണ് ടോം.

താരം തന്നെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്. നിക്കോൾ കിഡ്മാൻ, പെനലോപ്പ് ക്രൂസ്, കാറ്റി ഹോംസ്, മിമി റോജേഴ്‌സ് തുടങ്ങിയ സെലിബ്രിറ്റികളുമായി താരം മുമ്പ് ഡേറ്റിങിലായിരുന്നു. അതിൽ മൂന്ന് പേരെ വിവാ​ഹം ചെയ്തുവെങ്കിലും വൈകാതെ പിരിഞ്ഞു.

Tom Cruise, Tom Cruise news, Tom Cruise love life, Tom Cruise wifes, Tom Cruise films, ടോം ക്രൂസ്, ടോം ക്രൂസ് വാർത്തകൾ, ടോം ക്രൂസ് പ്രണയ ജീവിതം, ടോം ക്രൂസ് ഭാര്യമാർ, ടോം ക്രൂസ് സിനിമകൾ

ഇപ്പോൾ സിം​ഗിൾ ലൈഫാണ് താരത്തിന്റേത്. മൂന്ന് കുഞ്ഞുങ്ങളും ടോം ക്രൂസിനുണ്ട്. ഒരു ജർമ്മൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ആരെങ്കിലുമായും ഡേറ്റിംഗ് നടത്തുമ്പോഴും അല്ലാത്തപ്പോഴുമുള്ള ജീവിതത്തെ കുറിച്ച് സംസാരിച്ചത്.

നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ സെക്സ് മികച്ചതാണ്. അല്ലെങ്കിൽ സെക്സ് യഥാർത്ഥത്തിൽ അത്ര രസകരമല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ബന്ധവുമില്ലെങ്കിൽ സെക്സ് ആശയക്കുഴപ്പത്തിലാക്കും.

ടോം ക്രൂസ് ഒരു ആക്ഷൻ താരമാകുന്നതിന് മുമ്പ് ടോപ്പ് ഗൺ, റിസ്‌കി ബിസിനസ്, ദി ഫേം, ഇന്റർവ്യൂ വിത്ത് ദി വാമ്പയർ, ജെറി മാഗ്വയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: tom cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X