താരങ്ങളെയും പിടിമുറുക്കി കൊറോണ വൈറസ്! ഹോളിവുഡ് നടന്‍ ആന്‍ഡ്രു ജാക്ക് അന്തരിച്ചു!
ലോക രാജ്യങ്ങളെ വരെ പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങില്‍ പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ മരിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്കൊപ്പം പ്രശസ്തരായ നിരവധി താരങ്ങളും കൊവിഡ് 19 ബാധിച്ച് മരിച്ചു എന്ന വാര്‍ത്തയാണ് വരുന്നത്.
സ്റ്റാര്‍ വാര്‍ താരം ആന്‍ഡ്രൂ ജാക്കിന്റെ മരണവിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 76 വയസുകാരനായ ആന്‍ഡ്രു ബ്രിട്ടനില്‍ലായിരുന്നു. കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചൊവ്വാഴ്ചയാണ് മരിക്കുന്നത്. ജാക്കിന്റെ ഏജന്റായിരുന്ന ജില്‍ മക്കല്ലോയാണ് വാര്‍ത്ത പുറത്ത് വിട്ടത്. പഴയൊരു ഹൗസ്‌ബോട്ടിലായിരുന്നു ആന്‍ഡ്രു തമാസിച്ചിരുന്നത്. അദ്ദേഹം സ്വതന്ത്രനായിരുന്നെങ്കിലും ഭാര്യയെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു.

അതുപോലെ പ്രദേശിക ഭാഷ പരിശീലകന്‍ കൂടിയായിരുന്നു താരമെന്നും ജില്‍ പറയുന്നു. അതേ സമയം ആന്‍ഡ്രുവിന്റെ ഭാര്യ ഗബ്രിയേല്‍ റോജേഴ്‌സും ആസ്‌ട്രേലിയയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ഗബ്രിയേല്‍ സമൂഹ മാധ്യമത്തിലൂടെ വികാരനിര്‍ഭരമായൊരു കുറിപ്പും പങ്കുവെച്ചിരുന്നു.
'ഞങ്ങള്‍ക്ക് പ്രിയപ്പെട്ടൊരാളെ ഇന്ന് നഷ്ടപ്പെട്ടു. ഇത് എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. 48 മണിക്കൂര്‍ മുന്‍പ് ലണ്ടനിലെ സബര്‍ബാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ആന്‍ഡ്രു ജാക്കിന് കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇന്ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് വേദനകളൊന്നും ഉണ്ടായില്ല. അദ്ദേഹത്തിന്റെ മക്കള്‍ ഒപ്പമുണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെ സമാധാനത്തോടെ തെന്നി മാറി. വളര്‍ത്തു മക്കള്‍, പേരക്കുട്ടികള്‍, സഹോദരന്മാര്‍, സുഹൃത്തുക്കള്‍, പിന്നെ ഞാനും എന്നും അദ്ദേഹത്തിനൊപ്പമുണ്ട്. നിങ്ങളുടെ പ്രണയിനി എക്‌സ് എന്നുമാണ് ഗബ്രിയേല കുറിച്ചത്'.

ബ്രീട്ടിഷുകാരനായ ആന്‍ഡ്രു ജാക്ക് 2001 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കെയ്റ്റ് ആന്‍ഡ് ലിയോപോള്‍ഡ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ശേഷം 2015 ല്‍ സ്റ്റാര്‍ വാര്‍ ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തിനൊപ്പം ചില കഥാപാത്രങ്ങള്‍ക്ക് ശബ്ദവും നല്‍കിയിരുന്നു. ആന്‍ഡ്രുവിന്റെ പിതാവ് സ്റ്റീഫന്‍ ജാക്കും ഒരു നടനായിരുന്നു. മൂന്ന് തവണ വിവാഹിതനായ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.
ആന്‍ഡ്രു ജാക്ക് മാത്രമല്ല നിരവധി ഹോളിവുഡ് താരങ്ങളാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ മാര്‍ക്ക് ബ്ലം അന്തരിച്ചിരുന്നു. അതുപോലെ കണ്‍ട്രി സംഗീതഞ്ജനായ ജോ ഡിഫിയും കൊവിഡ് 19 ലൂടെ മരണത്തിന് കീഴടങ്ങിയിരുന്നു.


Click it and Unblock the Notifications











