എട്ട് വയസ്സുളളപ്പോൾ 21 കാരിയെ പ്രണയിച്ചു!! 26ാം വയസിൽ വിവാഹം, അക്വാമാന്റെ വ്യത്യസ്തമായ പ്രണയകഥ

ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമാണ് മമോവ തന്റെ പ്രിയ സഖിയെ സ്വന്തമാക്കിയത്.

സിനിമയിലായാലും ജീവിതത്തിലായാലും വിജയത്തിന്റെ കഥായാണ് ഹോളിവുഡ് സൂപ്പർ താരം ജോസൺ മാമോവയ്ക്ക് പറയാനുളളത്. ഡിസി സൂപ്പർ ഹീറേ സീരിസിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ അക്വമാന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏറെ വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് മാമോവയെ തേടി ഇങ്ങനെയൊരു കഥാപാത്രം എത്തുന്നത്. ഇതു തന്നെയാണ് സ്വന്തം ജീവിതത്തിലും സംഭവിച്ചത്.

mamova

ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമാണ് മമോവ തന്റെ പ്രിയ സഖിയെ സ്വന്തമാക്കിയത്. എട്ട് വയസ്സിൽ ആരംഭിച്ച പ്രണയമായിരുന്നു മമോവയുടേത്. ടെലിവിഷൻ അവതാരകയായ ലിസ ബോണറ്റിനെയായിരുന്നു താരം പ്രണയിച്ചത്. അന്ന് ലിസയുടെ പ്രായം 21. മാമോവയ്ക്കൊപ്പ ലിസയോടുളള പ്രണയവും വളർന്നിരുന്നു. 26ാം വയസിൽ ലിസയോടുളള ഇഷ്ടം മമോവ തുറന്നു പറയുകയായിരുന്നു. ഇരുരും വിവാഹം കഴിക്കുമ്പോൾ ലിസയക്ക് 39 വയസ്സായിരുന്നു. ടെലിവിഷനിലൂടെ നേരിട്ട ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഒരു പാർട്ടിയ്ക്കിടെ സുഹൃത്ത് വഴിയാണ് ലിസയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഇവർ സുഹൃത്തുക്കളാവുകയായിരുന്നു. പതുക്കെ പതുക്കെ സൗഹൃദം പ്രണമായി മാറി.

2006 മുതലാണ് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. 2007 ൽ ഇവർക്ക് ലോല എന്ന് പേരുളള ഒരു പെൺകുഞ്ഞ് ജനിച്ചു. പിന്നീട് ഒന്നര വർഷത്തിനു ശേഷം ഒരു മകനുമുണ്ടായി. ഇതിനു ശേഷമാണ് എട്ട് വയസ്സിൽ തനിയ്ക്ക് തോന്നിയ പ്രണയത്തെ കുറിച്ച് മമോവ വെളിപ്പെടുത്തിയത്. 2017 ലാണ് ലിസയും മമോവയും വിവാഹിതരായത്. ലിസയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. ഹോളിവുഡ് നടിയും ഗായികയുമായ സിയോ ക്രാവിറ്റ്‌സിന്റെ പൃതൃത്വവും മമോവ ഏറ്റെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X