»   » ബീഫാണെന്ന് കരുതി പ്രമുഖ നടന്‍ കഴിച്ചത് എലിയിറച്ചി, പിന്നീട് സംഭവിച്ചത് കേട്ടാല്‍ ഞെട്ടും!!!

ബീഫാണെന്ന് കരുതി പ്രമുഖ നടന്‍ കഴിച്ചത് എലിയിറച്ചി, പിന്നീട് സംഭവിച്ചത് കേട്ടാല്‍ ഞെട്ടും!!!

Posted By:
Subscribe to Filmibeat Malayalam

സെലിബ്രറ്റികള്‍ക്ക് അബദ്ധം പറ്റുകയാണെങ്കിലും ഇങ്ങനെയൊന്നും വരാന്‍ പാടില്ലായിരുന്നു. പിയേഴ്‌സ് ബ്രെന്‍ഡന്‍ ബ്രോസ്‌നന്‍ എന്ന ഹോളിവുഡിലെ പ്രശസ്ത താരത്തിന് പറ്റിയ അബദ്ധത്തിന്റെ പേരില്‍ താരം ഇപ്പോള്‍ കിടപ്പിലായിരിക്കുകയാണ്.

കുറച്ചു ദിവസം മുമ്പ് താരം അബദ്ധത്തില്‍ എലിയെ തിന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെ പിയേഴ്‌സ് ബ്രോസ്‌ന് അസുഖം വരുകയായിരുന്നു.

പണി തന്നത് നൈജീരിയയില്‍ നിന്നുള്ള എലി

നൈജീരിയില്‍ നിന്നും ബീഫ് ആണെന്നു കരുതിയാണ് താരം അറിയാതെ എലിയെ തിന്നത്. സംഭവത്തിന് ശേഷം 63 കാരനായ ബ്രോസ്ന്‍ ഒരാഴ്ചയായി കിടപ്പിലാണ്.

സിനിമയുടെ ചിത്രീകരണത്തിനിടെ

'മിസ്റ്റര്‍ ജോണ്‍സന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം നൈജീരിയയില്‍ പോയത്. അവിടെ നിന്നും രാത്രി പുറത്ത് പോയപ്പോഴാണ് വിഭവ സമൃദ്ധമായി തോന്നിയ എലിയിറച്ചി കഴിച്ചത്.

ആദ്യം ബീഫാണെന്നാണ് കരുതിയത്

പാത്രത്തില്‍ കണ്ടപ്പോള്‍ ആദ്യം ബീഫാണെന്നാണ് താന്‍ കരുതിയത്. അതുകൊണ്ടാണ് അത് കഴിച്ചത്. എന്നാല്‍ കഴിച്ചു കഴിഞ്ഞപ്പോഴാണ് അത് ബീഫല്ലെന്നും എലിയാണെന്നും മനസിലായതെന്നാണ് താരം പറയുന്നത്.

പാചകത്തിലുളള താല്‍പര്യം

പാചകം ചെയ്യാന്‍ വളരെ ഇഷ്ടമുള്ളയാണ് പിയേഴ്‌സ് ബ്രോസ്ന്‍. പല രുചിയിലുള്ള ബ്രെഡുകള്‍ താന്‍ ഉണ്ടാക്കാറുണ്ട്. മാത്രമല്ല അഭിനയത്തിനടയിലും അതിന് വേണ്ടി താന്‍ സമയം കണ്ടെത്താറുണ്ടെന്നും താരം പറയുന്നു.

ജെയിംസ് ബോണ്ട് സിനിമകളിലെ പ്രിയതാരം

ജെയിംസ് ബോണ്ട് സിനിമകളിലെ പ്രിയ താരമായിരുന്ന പിയേഴ്‌സ് ബ്രോസ്ന്‍. താരം ആ സീരിയസിലുള്ള സിനിമകളിലെല്ലാം അഭിനയിച്ചിരുന്നു. സിനിമയില്‍ രഹസ്യാന്വേഷകന്റെ വേഷത്തിലാണ് താരം അഭിനയിച്ചിരുന്നത്.

English summary
Pierce Brosnan said while working on a film in Nigeria, he had mistakenly eaten rat and had fallen sick for a week.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam