'ഇങ്ങനേയും ഭ്രാന്തമായ പ്രണയമോ?'; എല്ലാ പാന്റിലും കാമുകി സെൻഡായയുടെ ആദ്യ ലെറ്റർ സ്റ്റിച്ച് ചെയ്ത് കാമുകൻ ടോം!

ഇൻസ്റ്റാഗ്രാമിൽ ടോം ഹോളണ്ടിന് 67 ദശലക്ഷവും സെൻഡായയ്ക്ക് 172 ദശലക്ഷത്തിലധികവും ഫോളോവേഴ്‌സുണ്ട്. തങ്ങളുടെ ആരാധകർക്ക് വേണ്ടി ഇടയ്ക്കിടെ ഒരുമിച്ച് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട് ഇരുവരും

ഹോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിളാണ് ഇപ്പോൾ സ്പൈഡർമാൻ നോ വേ ഹോം താരങ്ങളായ ടോം ഹോളണ്ടും സെൻഡായയും. ഇരുവരുടേയും പ്രണയം വളരെ നാളുകളായി ഹോളിവുഡ് സിനിമാപ്രേമികൾക്കിടയിൽ ചൂടുള്ള ചർച്ചയാണ്.

ഇരുവരുടേയും വിവാഹത്തിനായാണ് ആരാധകരും കാത്തിരിക്കുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ നിരവധി പ്രചാരണങ്ങൾ സോഷ്യൽമീഡിയയിൽ ശക്തമാകുന്ന സാഹചര്യത്തിൽ ഇരുവരുടേയും പ്രണയം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്ന തെളിവുമായി എത്തിയിരിക്കുകയാണ് പാപ്പരാസികൾ.

Tom Holland, Tom Holland news, Tom Holland Zendaya, Zendaya news, Zendaya films, ടോം ഹോളണ്ട്, ടോം ഹോളണ്ട് ന്യൂസ്, ടോം ഹോളണ്ട് സെൻഡായ, സെൻഡായ ന്യൂസ്, സെൻഡായ ഫിലിംസ്

അടുത്തിടെ ടോം ഹോളണ്ടിന്റെ വീഡിയോകൾ പകർത്തിയപ്പോഴാണ് വിചിത്രമായൊരു കാര്യം പാപ്പരാസികൾ കണ്ടെത്തിയത്.

ടോം താൻ ധരിക്കുന്ന പാന്റുകളിൽ എല്ലാം സെൻഡായയുടെ പേരിന്റെ ആദ്യത്തെ ലെറ്ററായ സെഡ് സ്റ്റിച്ച് ചെയ്ത് ചേർത്തിട്ടുണ്ട്.

നടന്റെ വീ‍ഡിയോ വൈറലായതോടെ എല്ലാ വസ്ത്രത്തിലും സെൻഡായയുടെ പേരിന്റെ ലെറ്റർ തുന്നിച്ചേർക്കാൻ മാത്രം ഭ്രാന്തമായ പ്രണയമാണോ ഇരുവരും തമ്മിലെന്നാണ് ആരാധകർ ചോദിക്കുന്നത്.

കൂടാതെ ടോമിനേയും ആരാധകർ പ്രശംസിക്കുന്നുണ്ട്. ടോമും സെൻഡായയും സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരങ്ങളാണ്.

ഇൻസ്റ്റാഗ്രാമിൽ ടോം ഹോളണ്ടിന് 67 ദശലക്ഷവും സെൻഡായയ്ക്ക് 172 ദശലക്ഷത്തിലധികവും ഫോളോവേഴ്‌സുണ്ട്. തങ്ങളുടെ ആരാധകർക്ക് വേണ്ടി ഇടയ്ക്കിടെ ഒരുമിച്ച് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട് ഇരുവരും.

സെൻഡായയുടെ ചിത്രങ്ങളും ഇടയ്ക്ക് ടോം തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെക്കാറുണ്ട്.

എന്റർടൈൻമെന്റ് ടുനൈറ്റ് അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലാണ് ടോം ഹോളണ്ട് പാന്റ്സിൽ കാമുകിയുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാനാവുന്നത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.

എത്ര മനോഹരമാണ്... ഇവർ വിവാഹിതരാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇവർ ഇരുവരും എക്കാലത്തെയും മികച്ച ദമ്പതികളായിരിക്കും എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്.

മികച്ച നടിക്കുള്ള എമ്മി അവാര്‍ഡ് 2020ൽ സെൻഡായയ്ക്ക് ലഭിച്ചിരുന്നു. എമ്മി നേടുന്ന ഏറ്റവും പ്രായം കുറവുള്ള കലാകാരിയായി ഇതിലൂടെ സെൻഡായ മാറി. യുഫോറിയ എന്ന സീരിസിലെ അഭിനയത്തിനാണ് സെൻഡായ മികച്ച നടിയായത്.

മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിതയായി സ്വന്തം ഇടം തേടുന്ന കഥാപാത്രമായാണ് സെൻഡായ അഭിനയിച്ചത്. അന്ന് ആ വാർത്ത മീഡിയയെല്ലാം ഒരുപോലെ ആ​ഘോഷിച്ചിരുന്നു. മോഡലായിട്ടും ഡാൻസറായിട്ടുമാണ് ചെറുപ്പത്തിലേ സെൻഡായ കലാരംഗത്ത് എത്തുന്നത്.

Tom Holland, Tom Holland news, Tom Holland Zendaya, Zendaya news, Zendaya films, ടോം ഹോളണ്ട്, ടോം ഹോളണ്ട് ന്യൂസ്, ടോം ഹോളണ്ട് സെൻഡായ, സെൻഡായ ന്യൂസ്, സെൻഡായ ഫിലിംസ്

സെൻഡായ 2010 മുതല്‍ ഡിസ്‍നിയുടെ ഷേയ്‍ക് ഇറ്റ് അപില്‍ റോക്കി ബ്ലൂ എന്ന കഥാപാത്രമായി ശ്രദ്ധേയയായിട്ടുണ്ട്. സ്വാഗ് ഇറ്റ് ഔട്ട്, വാച്ച് മി തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീത രംഗത്തും എത്തിയിരുന്നു.

സ്‍പൈഡര്‍മാൻ ഹോംകമിംഗ് എന്ന സിനിമയില്‍ നായകന്റെ കൂട്ടുകാരിയായ എംജെ ആയിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. തോമസ് സ്റ്റാൻലി ഹോളണ്ടിന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡും മൂന്ന് സാറ്റേൺ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

യുവ തലമുറയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാൾ കൂടിയാണ് ടോം ഹോളണ്ട്. 2021ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് സിനിമകളിൽ ഒന്നായിരുന്നു സ്പൈഡർമാൻ നോ വേ ഹോം.

ടോ ഹോളണ്ടും സെൻഡായയും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ കൊളംബിയ പിക്‌ചേഴ്‌സും മാര്‍വെല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജോണ്‍ വാട്ട്‌സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

200 മില്യണ്‍ ഡോളർ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. 2021 ഡിസംബര്‍ 13 നാണ് ചിത്രം പ്രീമിയര്‍ ചെയ്തത്. അവതാര്‍ എന്ന ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള മൗറോ ഫിയോറെയാണ് നോ വേ ഹോമിന്റെയും ഛായാഗ്രാഹകൻ.

More from Filmibeat

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X