'ആ സിനിമയ്ക്ക് ശേഷം എല്ലാം മാറി, 200 പേരുമായി കിടക്ക പങ്കിട്ടു'; തുറന്ന് പറഞ്ഞ് നടി ജെന്നിഫർ

അഭിനേതാക്കളെ സംബന്ധിച്ച് സ്ക്രീനിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പല തരത്തിൽ സ്വാധീനിക്കും. ചിലരെ പിന്നീട് പ്രേക്ഷകർ എല്ലാക്കാലത്തും ഓർക്കുക ഇവരവതരിപ്പിച്ച ഒരു കഥാപാത്രത്തിലൂടെയായിരിക്കും. ചിലർ‌ തങ്ങൾ ചെയ്യുന്ന കഥാപാത്രത്തിന്റെ മാനസിക അവസ്ഥകളിലേക്ക് ചെന്നിറങ്ങി എടുത്ത് മാറ്റാൻ പറ്റാത്ത തരത്തിൽ ഈ കാഥാപാത്രവുമായി അടുക്കും.

ഇത്തരം നിരവധി ഉ​ദാഹരണങ്ങളും സിനിമാ ലോകത്തുണ്ട്. ഇപ്പോഴിതാ അഭിനയിച്ച ഒരു കഥാപാത്രം തന്റെ ജീവിതത്തിലുണ്ടാക്കിയ വ്യത്യസ്തമായ ഒരു മാറ്റത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ജെന്നിഫർ കൂളി​ഗ്ഡ്.

തന്നിലേക്ക് ഒരുപാട് പേർ ആകർഷിക്കപ്പെട്ടെന്നും നടി

അമേരിക്കയിൽ സെൻസേഷനായിരുന്ന അമേരിക്കൻ പൈ എന്ന സിനിമ ഫ്രാഞ്ചെെസിൽ അഭിനയിച്ചതിന് ശേഷമുണ്ടായ മാറ്റമാണ് നടി തുറന്ന് പറഞ്ഞത്. സിനിമയിലെ സ്റ്റിഫ്ലർ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു ജെന്നിഫറിന്. ഈ റോളിന് ശേഷം തന്റെ ലൈം​ഗിക ജീവിതം മാറി മറിഞ്ഞെന്നും. തന്നിലേക്ക് ഒരുപാട് പേർ ആകർഷിക്കപ്പെട്ടെന്നും നടി പറയുന്നു.

200 ഓളം പുരുഷൻമാരുമായി ആ സിനിമയ്ക്ക് ശേഷം കിടക്ക പങ്കിട്ടെന്നാണ് ജെന്നിഫർ പറയുന്നത്. മകന്റെ കൂട്ടുകാർക്ക് ലൈം​ഗികാകർഷണം തോന്നുന്ന സെക്സിയായ ഒരു സ്ത്രീയുടെ വേഷമായിരുന്നു ഈ സിനിമയിൽ ജെന്നിഫർ അവതരിപ്പിച്ചത്.

സിനിമയെ പോലെ വലിയ അലയൊലികൾ തീർത്തിരുന്നു

ഹോളിവുഡ് മാധ്യമമായ വെറൈറ്റിയോടാണ് നടിയുടെ പ്രതികരണം. ഹോളിവുഡ് സിനിമകളിൽ നിരവധി സഹ നടി വേഷങ്ങൾ ചെയ്ത ജെന്നിഫറിന്റെ അമേരിക്കൻ പൈയിലെ വേഷം സിനിമയെ പോലെ വലിയ അലയൊലികൾ തീർത്തിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൈറ്റ് ലോട്ടസ് എന്ന സീരിസിലൂടെ മികച്ച നടിക്കുള്ള എമ്മി നോമിനേഷനും നടിയെ തേടി വന്നിരുന്നു. സീരീസിന്റെ രണ്ടാം ഭാ​ഗത്തിലൂടെ വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ് നടി. 60 കാരിയായ നടി മികച്ച പ്രകടനാണ് ദ വൈറ്റ് ലോട്ടസിൽ കാഴ്ച വെച്ചത്.

വേഷം തന്നെ കരിയറിലും സഹായിച്ചെന്നും ജെന്നിഫർ പറയുന്നു

അമേരിക്കൻ പൈയിലെ വേഷം തന്നെ കരിയറിലും സഹായിച്ചെന്നും ജെന്നിഫർ പറയുന്നു. 1999 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് മുമ്പ് താൻ ചെറിയ വേഷങ്ങൾ ചെയ്ത് വരികയായിരുന്നു. ഓഡിഷനുകൾക്കും നിരന്തരം പോവുന്നുണ്ടായിരുന്നു. പക്ഷെ പെട്ടന്ന് എല്ലാം മാറി. തനിക്ക് അവസരം തരുമെന്ന് കരുതാത്ത പല പ്രമുഖരും അവരുടെ പ്രൊജക്ടുകളിൽ വേഷം തന്നെന്നും നടി പറയുന്നു.

എച്ച്ബിഒയിലാണ് ദ വൈറ്റ് ലോട്ടസ് ടെലികാസ്റ്റ് ചെയ്യുന്നത്

ദ വൈറ്റ് ലോട്ടസിനും അമേരിക്കൻ പൈയ്ക്കും പുറമെ ബ്ലൊണ്ട്, എപിക് മൂവി, എ സിൻഡ്രല്ല സ്റ്റോറി തുടങ്ങിയ ഹിറ്റ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. എച്ച്ബിഒയിലാണ് ദ വൈറ്റ് ലോട്ടസ് ടെലികാസ്റ്റ് ചെയ്യുന്നത്.

More from Filmibeat

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X