കിം കര്‍ദ്യാഷ്യാന്റെ ഒരു രാത്രിക്ക് 10 ലക്ഷം ഡോളര്‍
ന്യൂയോര്‍ക്ക്: ഹോളിവുഡ് നടിയും മോഡലുമായ കിം കര്‍ദാഷ്യാന്റെ ഒരു രാത്രിക്ക് പത്തു ലക്ഷം ഡോളര്‍. ഇത്രയും തുക വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നതാവട്ടെ ശതകോടീശ്വരനായ ഒരു സൗദി രാജകുമാരനും. സൗദി അറേബ്യയില്‍ നടക്കുന്ന ഒരു നിശാ പാര്‍ട്ടിയില്‍ പങ്കുകൊള്ളാനാണ് ഇത്രയും പ്രതിഫലം വാഗ്ദാനം ചെയ്ത് കിമ്മിനെ ക്ഷണിച്ചിരിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
34 കാരി കിമ്മിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വാഗ്ദാനം പ്രത്യക്ഷപ്പെട്ടത്. ഭാരിച്ച വാഗ്ദാനത്തുക കണ്ട് കിം സമ്മതം അറിയിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നു. ജനുവരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കിം സൗദിയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണത്രെ. നേരത്തെ ജനുവരിയില്‍ ഉണ്ടായിരുന്ന പരിപാടികളൊക്കെ താരം നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല കിമ്മിന്റെ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ക്ഷണം ലഭിക്കുന്നത്. 2013 ല്‍ 81 കാരനായ കോടീശ്വരന്‍ റിച്ചാര്‍ഡ് ലംഗ്‌നര്‍ അഞ്ചുലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് കിമ്മിനെ തന്റെ പരിപാടിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ വൃദ്ധനൊപ്പം ഡാന്‍സ് ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കിം വിവാദത്തിലുമായി.
ഇത്തവണ സൗദിയിലേക്കാണ് പോകുന്നതെങ്കില്‍ ബുര്‍ഖ അടക്കമുള്ള വസ്ത്രങ്ങള്‍ കരുതേണ്ടിവരുമെന്ന് ചിലര്‍ കിമ്മിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ അനുഭവത്തിന്റെ വെളിച്ചെത്തില്‍, പണം തരുന്നയാള്‍ക്കുവേണ്ടി ഏതൊക്കെ കാര്യങ്ങളാണ് ചെയ്തുകൊടുക്കുകയെന്ന് കിം നേരത്തെ തന്നെ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











