ബ്രേക്കപ്പിന്റെ ഘട്ടത്തിലെത്തി, പിന്നെ കൂട്ടുകാരുടെ സഹായം തേടി!പെൺകുട്ടികൾക്ക് ഉപദേശവുമായി നടി
പ്രണയ ബന്ധത്തെ കുറിച്ചും ജീവിതത്തിലെ മധുരമായ നമിഷങ്ങളെ കുറിച്ചും താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുമുണ്ട്. പ്രണയം മാത്രമല്ല ബ്രേക്കപ്പും ഇവർ തുറന്നു പറയാറുണ്ട്. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് ഹോളിവുഡ് താരം സൽമ ഹയോക്കിന്റെ ഇൻസ്റ്റഗ്രാം വീഡിയോയണ്
ചുംബിക്കുന്നതിനെ കുറിച്ചാണ് താരം മനസ്സ് തുറന്നിരിക്കുന്നത്. ഇത് കുറച്ച് കിസ്സിങ് ടെക്നിക്കാണ്. ആവശ്യമുണ്ടെങ്കിൽ അവസാനം വരെ പരീക്ഷിച്ചു നോക്കൂ. എന്ന അടിക്കുറിപ്പോടൊയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . കൂടാതെ തന്റെ ആദ്യ പ്രണയത്തെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

എന്റെ കൂട്ടുകാരനെയായിരുന്നു ആദ്യമായി ചുംബിച്ചത്. ഞങ്ങൾ വട്ടർസ്കൈയിങ്ങിന് നദിക്കരയിൽ പോയപ്പോഴായിരുന്നു എന്റെ ആദ്യ ചുംബനം. ഞങ്ങൾ പ്രണയത്തിലായിട്ട് മൂന്ന് നാല് മാസം ആയെങ്കിലും അതുവരെ ഞാൻ അദ്ദേഹത്തെ ചുംബിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തിന് എന്നെക്കാൾ പ്രായം കൂടുതലായിരുന്നു.

പ്രണയം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്നോട് പറഞ്ഞു. മൂന്നാമത്തെ മാസത്തിനു മുൻപ് അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ചുംബിച്ചില്ലെങ്കിൽ ബന്ധം ബ്രേക്കപ്പ് ആകുമെന്ന്. ഇത് എന്നെ വല്ലാതെ ഭയപ്പെടുത്തി. കാരണം തനിയ്ക്ക് ചുംബിക്കാൻ അറിയില്ലായിരുന്നു. ഇത് തന്നെ വല്ലാതം ഭയപ്പെടുത്തി

സുഹൃത്തിനെ ചുംബിക്കാനായി താൻ അന്ന് സുഹൃത്തുകളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടതെന്ന് താൻ സുഹൃത്തുക്കളോട് ചോദിച്ചു മനസ്സിലാക്കി. പലരും പല ഉപദേശങ്ങളും നൽകി. ചുംബിക്കുമ്പോൾ വായ തുറക്കരുതെന്ന് ഒരാൾ പറഞ്ഞു. എന്നാൽ മറ്റൊരാൾ വായ തുറക്കണം എന്നാണ് ഉപദേശ നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഒരുപാട് ഉപദേശങ്ങൾ കേട്ടു. ഇതുനു ശേഷമാണ് സുഹൃത്തിനെ സമീപിക്കുന്നത്.

സുഹൃത്ത് പറഞ്ഞ അവസാന ദിനമെത്തി. ചുണ്ട് കൂടുതൽ മൃദുലമാക്കാൻ വേണ്ടി ആ കാലങ്ങളിൽ തേൻ പുരട്ടാൻ തുടങ്ങിയിരുന്നു. ആ ദിവസം എത്തി. ചുംബിച്ചതിന് ശേഷം ഹയെകിന്റെ കാമുകനോട് മറ്റു സുഹൃത്തുക്കൾ ഇതിനെ കുറിച്ച് ആരാഞ്ഞിരുന്നു. അവൾ തേൻ പോലെയാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നതെന്ന് നടി വീഡിയോയിൽ പറയുന്നു.


Click it and Unblock the Notifications