ബോട്ടില്‍ ക്യാപ് ചലഞ്ചുമായി താരങ്ങൾ!! കീകീയും ഐസ് ബക്കറ്റും പോലെ അത്ര സിമ്പിളല്ല, വീഡിയോ വൈറൽ
ഇയർ ബാക്ക് ചലഞ്ചും, കീകീ ചലഞ്ചും, ഐസ് ബക്കറ്റ് ചലഞ്ചിനും പിന്നാലെ വ്യത്യസ്തമായ പുതിയ ചലഞ്ചുമായി സിനിമ ലോകം. ഹോളിവുഡിൽ നിന്ന് ഈ പുതിയ ചലഞ്ചിന്റെ പിറവി. പുതുമയാർന്ന ചലഞ്ച് പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി ഹോളിവുഡ് താരം ജോസൺ സ്റ്റാതമും പോപ്പ് ഗായകൻ ജോൺ മെയ്റു രംഗത്തെത്തിയിട്ടുണ്ട്. ബോട്ടിൽ ക്യാപ് ചലഞ്ച് എന്നാണ് ഈ പുത്തൻ ചലഞ്ചിന് പേര് നൽകിയിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന ചലഞ്ച് പോലെ അത്ര എളുപ്പമല്ല ഈ ബോട്ടിൽ ക്യാപ് ചലഞ്ച്. അടപ്പോട് കൂടിയ കുപ്പിയുടെ മൂടി കുറച്ച് അകലെ മാറി നിന്നു കൊണ്ട് ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക എന്നതാണ് ചലഞ്ച്. പറയുന്നതു പോലെ അത്ര എളുപ്പമല്ല ഈ ചലഞ്ച്. ങ്കിലും ബോട്ടിൽ ക്യാപ്പ് ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇന്റർനെറ്റിൽ വൈറലാകുന്ന ഇത്തരം ചലഞ്ചുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സെലിബ്രിറ്റികൾ തുടങ്ങി വയ്ക്കുന്ന ഇത്തരം ചലഞ്ചുകൾ പ്രേക്ഷകർ പിന്തുടരാറുണ്ട്. ഒടുന്ന കാറിൽ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന കീ കീ ചലഞ്ചും. ഐസ് ബക്കറ്റ് തലയിലൂടെ കമിഴ്ത്തുന്ന ഐസ് ബക്കറ്റ് ചലഞ്ചും വർഷങ്ങൾക്ക് മുൻപുളള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ഇയർ ചലഞ്ചും പ്രേക്ഷകരുടെ ഇടയിലും വൈറലായിരുന്നു.


Click it and Unblock the Notifications