»   » ഈ ട്രെയിലര്‍ കണ്ട് പേടിച്ച് നിങ്ങള്‍ സിനിമ കാണാതെ പോകരുത്

ഈ ട്രെയിലര്‍ കണ്ട് പേടിച്ച് നിങ്ങള്‍ സിനിമ കാണാതെ പോകരുത്

Posted By:
Subscribe to Filmibeat Malayalam

ഈ വീഡിയോ കണ്ട് പേടിച്ച് നിങ്ങള്‍ ഈ സിനിമ കാണാതെ പോകരുത്. എല്ലാവരും കാണേണ്ട സിനിമയിലൊന്നാണിത്. ദ് ഗ്രീന്‍ ഇന്‍ഫേര്‍ണോ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലറും വീഡിയോയും ഫോട്ടോകളും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി അധിക ദിവസങ്ങളില്ല.

ഈ മാസം 25ന് ദ് ഗ്രീന്‍ ഇന്‍ഫേര്‍ണോ തിയറ്ററുകളിലെത്തും. ട്രെയിലര്‍ കണ്ടു തന്നെ ഭയന്നുവിറച്ചു. ഇനി സിനിമ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ഹോളിവുഡ് ചിത്രങ്ങളില്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും ഭയാനകമായ ദൃശ്യങ്ങളോടെയാണ് പുതിയ ചിത്രം എത്തുന്നതെന്നാണ് പറയുന്നത്.

thegreeninferno

ന്യൂയോര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വിമാനത്തില്‍ പഠന യാത്രയ്ക്കായി പോകുന്നതും ഇതിനിടയില്‍ യന്ത്രത്തകരാറുമൂലം വിമാനം തകര്‍ന്ന് വനത്തില്‍ വീഴുകയുമാണ്. വനത്തില്‍ അകപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വിചിത്ര ലോകത്ത് എത്തിപ്പെടുകയാണ്. നരഭോജികളുടെ ഇടയിലാണ് ഇവര്‍ അകപ്പെടുന്നത്. പിന്നീട് ഉണ്ടാകുന്ന പേടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. എലി റോത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

English summary
Hollywood horror movie The Green Inferno coming soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam