»   » കേറ്റ് മോസിന്റെ നഗ്നചിത്രം ലേലത്തിന്

കേറ്റ് മോസിന്റെ നഗ്നചിത്രം ലേലത്തിന്

Posted By: Super
Subscribe to Filmibeat Malayalam
Kate Moss
സൂപ്പര്‍മോഡല്‍ കേറ്റ് മോസിന്റെ നഗ്നചിത്രങ്ങള്‍ ലേലം ചെയ്യുന്നു, വെള്ളിയാഴ്ച നടക്കുന്ന ലേലത്തില്‍ കേറ്റിന്റെ ബ്ലാക് ആന്റ് വൈറ്റ് നഗ്നചിത്രത്തിന് 30,000 പൗണ്ടെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേറ്റ് മോസ് ടീനേജില്‍ ആയിരുന്ന കാലത്ത് ഫോട്ടോഗ്രാഫറായ ആല്‍ബെര്‍ട് വാട്‌സണ്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. ഇതില്‍ കേറ്റ് വസ്ത്രങ്ങളോ ആഭരണങ്ങളോ അണിഞ്ഞിട്ടില്ല.

1993ല്‍ എടുത്ത ഒരു ഡസനിലേറെ ചിത്രങ്ങളാണ് ലേലത്തിന് വയ്ക്കുന്നത്. ക്രിസ്റ്റീ ഓക്ഷന്‍ ഹൗസിലാണ് ചിത്രങ്ങളുടെ ലേലം നടക്കുന്നത്.

ആല്‍ബര്‍ട്ട് മുമ്പെടുത്ത ഇത്തരത്തിലൊരു ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോ 50,000 പൗണ്ടിനാണ് മുമ്പൊരിക്കല്‍ വിറ്റുപോയത്.

നാള്‍ക്കുനാള്‍ വിലകൂടാനിടയുള്ളതുകൊണ്ടുതന്നെ വാട്‌സണ്‍ എടുത്ത കേറ്റിന്റെ നഗ്നചിത്രം ഒരു വന്‍ സമ്പാദ്യമായിട്ടായിരിക്കും ആളുകള്‍ കണക്കാക്കുക, അതുകൊണ്ടുതന്നെ വമ്പന്‍ തുകയ്ക്കായിരിക്കും ലേലം നടക്കുകയെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam