ഒടിയന് ഭീഷണിയാവുമോ? ഡിസംബര്‍ 14 ന് അക്വാമാന്‍ കേരളത്തിലെത്തും! റെക്കോര്‍ഡ് തകര്‍ക്കാനുള്ള വരവാണ്!!
മലയാള സിനിമകള്‍ക്ക് മാത്രമല്ല മറ്റ് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്കും കേരളത്തില്‍ വമ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഈ വര്‍ഷമെത്തിയ അവഞ്ചേഴ്‌സ് ഓഫ് ഇന്‍ഫിനിറ്റി വാര്‍ അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങള്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയാണ് സിനിമകള്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്. കേരളത്തിലും ഗംഭീര സ്വീകരണമാണ് ഇത്തരം സിനിമകള്‍ക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ മറ്റൊരു സിനിമ കൂടി വരികയാണ്. ഹോളിവുഡ് ചിത്രം അക്വാമാന്‍ ആണ് ഡിസംബര്‍ പതിനാലിന് കേരളത്തില്‍ റിലീസിനൊരുങ്ങുന്നത്. കോണ്‍ഡ്വറിങ് സീരിസ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരീസ് 7, എന്നിങ്ങനെ ലോകത്തിലെ തന്നെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ജെയിംസ് വാന്‍ ആണ് അക്വാമാന്‍ സംവിധാനം ചെയ്തിരിക്കുന്നതും.
ഹോളിവുഡ് താരം ജാസണ്‍ മൊമോവയാണ് ചിത്രത്തില്‍ അക്വാമാന്‍ ആയി അഭിനയിക്കുന്നത്. ആംബര്‍ ഹെര്‍ഡാണ് നായിക. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന അക്വാമാന്‍ ഇ4 എന്റര്‍ടെയിന്‍മെന്റ് ആണഅ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച ചൈനയില്‍ റിലീസ് ചെയ്ത സിനിമ ഇതിനകം 10 മില്യണ്‍ ഡോളര്‍ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











