പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി എഫ് 9: ദ് ഫാസ്റ്റ് സാഗ ടീസർ പുറത്ത് , ട്രെയിലർ ജനുവരി 31 ന്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് എഫ് 9 : ദ് ഫാസ്റ്റ് സാഗ. ചിത്രത്തിന്റെ ടീസർ പുറത്ത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പാതാമത്തെ ചിത്രമാണിത്. കുടുംബത്താടൊപ്പം താമസിക്കുന്ന ഡൊമനിക്ക് ടൊറെറ്റോയേയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിന്‍ ഡിസൈന്‍, മിഷേല്‍ റോഡ്രിഗസ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ടൈറസ് ഗിബ്സണ്‍, ക്രിസ് 'ലുഡാക്രിസ്' ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോണ്‍ സെന, ഹെലന്‍ മിറന്‍, ചാര്‍ലിസ് തെറോണ്‍, മൈക്കല്‍ റൂക്കര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 2020 മെയ് 22 ചിത്രം തിയേറ്ററുകളിൽ എത്തും.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനെ കുറിച്ചുള്ള സൂചനയും അണിയ പ്രവർത്തകർ നൽകിയിട്ടുണ്ട്. ജനുവരി 31 വെള്ളിയാഴ്ച എഫ് 9 : ദ് ഫസ്റ്റ് സാഗയുടെ ആദ്യ ട്രെയിലർ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ട്രെയിലറിനായി കാത്തിരിക്കുന്നത്.
2017 ൽ പ്രദര്ഡശനത്തിനെത്തിയ ദ് ഫേറ്റ് ഓഫ് ദ് പ്യൂരിയിസിന്റെ സീക്വൽ ആയിട്ടാകും ചിത്രം റിലീസിനെത്തുന്നത്. ബ്രയാന്‍ ടൈലര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സ്റ്റീഫന്‍ എഫ്. വിന്‍ഡണ്‍ ഛായാഗ്രഹണവും നിര്വഹിജ്ജുന്ന്. വിന്‍ ഡീസല്‍, മൈക്കല്‍ ഫോട്രെല്‍ക്രിസ് മോര്‍ഗന്‍എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications