»   » ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന്റെ കിടിലന്‍ ട്രെയിലര്‍ കാണൂ..

ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന്റെ കിടിലന്‍ ട്രെയിലര്‍ കാണൂ..

By: Pratheeksha
Subscribe to Filmibeat Malayalam

ഡി സി കോമിക് കഥാപാത്രമായ ഡയാന രാജകുമാരിയുടെ കഥ വെള്ളിത്തിരയിലെത്തുന്നു. വണ്ടര്‍ വുമണ്‍ എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത് ഗാല്‍ ഗഡോറ്റാണ്. അടുത്ത വര്‍ഷം ജൂണ്‍ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ശക്തിയേറിയ ആയുധങ്ങള്‍ക്കും അമാനുഷിക ശക്തികള്‍ക്കും ഉടമയാണ് ഡയാന. ലോക മഹായുദ്ധത്തെ തടയാനാണ് ഡയാന രാജകുമാരി വീടു വിട്ടിറങ്ങുന്നത്. പിന്നീട  വണ്ടര്‍ വുമണ്‍ എന്ന പേരില്‍ രാജകുമാരി അറിയപ്പെടുകയാണ്.

Read more: ആമിര്‍ ചിത്രം ദംഗല്‍ കണ്ട് കരണ്‍ ജോഹര്‍ പറഞ്ഞത്!

wonder-woman-14

അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ വില്യം മോള്‍ട്ടന്‍ മാര്‍സ്റ്റണാണും ഭാര്യ എലിസബത്ത് ഹോളോവെയുമാണ് വണ്ടര്‍ വുമണിന്റെ സ്രഷ്ടാക്കള്‍. 1941 ലാണ് വണ്ടര്‍ വുമണ്‍ ആദ്യമായി വായനക്കാരനിലെത്തുന്നത്. ഡി സി കോമിക്‌സാണ് പ്രസാധകര്‍. പാറ്റി ജെന്‍കിന്‍സ് ആണ് ചിത്രം ഒരുക്കുന്നത്. വാര്‍ണര്‍ ബ്രോസിനാണ് വിതരണാവകാശം.

വനിതാ സൂപ്പര്‍ ഹീറോയായ  വണ്ടര്‍ വുമണാണിനെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഓണററി അംബാസഡറാകാന്‍ ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നത്.

English summary
hollywood movie wonder woman trailer out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam