»   » രണ്ടാം ഭാഗത്തിന്റെ റിലീസിന് മുമ്പേ ബാഹുബലിക്ക് പുതിയൊരു അംഗീകാരം!

രണ്ടാം ഭാഗത്തിന്റെ റിലീസിന് മുമ്പേ ബാഹുബലിക്ക് പുതിയൊരു അംഗീകാരം!

Posted By: Sanviya
Subscribe to Filmibeat Malayalam

റെക്കോര്‍ഡുകള്‍ തീര്‍ത്ത ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. 2016ന്റെ ആദ്യം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചത്.

എന്നാലിപ്പോള്‍ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുമ്പായി ബാഹുബലിക്ക് പുതിയൊരു അംഗീകാരം കൂടി. ഇവിടെ എവിടെ നിന്നുമല്ല. അങ്ങ് ഹോളിവുഡില്‍ നിന്നാണ് ആ അംഗീകാരം. തുടര്‍ന്ന് വായിക്കൂ..

ഹോളിവുഡ് ആഗ്രഹിച്ച സിനിമ

ഹോളിവുഡ് ഒരുക്കാന്‍ ആഗ്രഹിച്ച സിനിമകളുടെ പട്ടികയിലേക്ക് ബാഹുബലിയും. പട്ടികയില്‍ 12ാം സ്ഥാനമാണ് ബാഹുബലിക്ക്.

സ്‌ക്രീന്‍ റാന്റ്

ഹോളിവുഡ് ഓണ്‍ ലൈന്‍ പോര്‍ട്ടലായ സ്‌ക്രീന്‍ റാന്റാണ് വിദേശ സിനിമകളുടെ പട്ടിക തയ്യാറാക്കി

പട്ടിയില്‍ ബാഹുബലി വേണം

ബാഹുബലി ഇല്ലാതെ വിദേശ സിനിമകളുടെ പട്ടിക പൂര്‍ണമാവില്ലെന്നാണ് സൈറ്റ് പറയുന്നത്. ഒരു വര്‍ഷം ഇന്ത്യയില്‍ 1500ഓളം സിനിമകള്‍ ഒരുക്കുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ സംവിധായകനായ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒരു ഗംഭീര ചിത്രമാണെന്നും സൈറ്റ് പറയുന്നുണ്ട്.

മറ്റ് ചിത്രങ്ങള്‍

തായ്‌ലാന്റ് ചിത്രമായ ഒന്‍ഗ് ബാക്, ബ്രസീലിയന്‍ ചിത്രമായ ദി സിറ്റി ഓഫ് ഗോഡ്, ഫ്രഞ്ച് ഫിലിം അമേലി, അകിറ കുറസോവയുടെ ജപ്പാനീസ് ക്ലാസിക് ചിത്രം റാന്‍ എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍.

English summary
Hollywood portal lists ‘Baahubali’ among foreign movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam