അമ്പത്തിമൂന്നുകാരന്‍ ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി വിവാഹിതനായി

By Gokul

വെനീസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി വിവാഹിതനായി. ഒരു വര്‍ഷമായി പ്രണയത്തിലായിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വക്കീലുമായ അമാല്‍ അമാലുദ്ദീനാണ് വധു. ഇറ്റലിയിലെ വെനീസിലായിരുന്നു ഹോളിവുഡിലെ പ്രമുഖര്‍ അണിനിരന്ന വിവാഹം നടന്നത്. റോമിലെ മുന്‍ മേയര്‍ വാള്‍ര്‍ട്ടര്‍ വെല്‍ട്രോനി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത അമ്പത്തിമൂന്നുകാരനായ ജോര്‍ജ് ക്ലൂണിയുടേത് രണ്ടാം വിവാഹമാണ്. 1993ല്‍ ക്ലൂണി നടി നടി താലിയ ബാള്‍സ്മാനെ വിവാഹം ചെയ്തിരുന്നു. നാലു വര്‍ഷത്തിനുശേഷം ഇരുവരും വിവാഹമോചനം നേടി.

georgeclooney-amalalamuddin

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെയും യുക്രൈന്‍ പ്രസിഡന്‍ഡ് യൂലിയ ടി മോഷശങ്ക എന്നിവരുടെയും മനുഷ്യാവകാശ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്ത് പ്രശസ്തയായവരാണ് മുപ്പത്തിയാറുകാരിയായ അമാല്‍ അമാലുദ്ദീന്‍. സിറിയന്‍ പ്രശ്‌നത്തില്‍ മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്റെ ഉപദേശകകൂടിയാണ് ബ്രിട്ടീഷ് ലബനീസ് വംശജയായ അമാല്‍.

ജൂലിയ റോബര്‍ട്ട്‌സ്, ആഞ്ചലീന ജോളി, ബ്രാഡ് പിറ്റ് തുടങ്ങി ഹോളിവുഡിലെ വന്‍ താരനിരയെ ക്ഷണിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. നിരവധി ബോട്ടുകളുടെ അകമ്പടിയോടെയാണ് ഇരുവരും പ്രത്യേകം സജ്ജമാക്കിയ വിവാഹ വേദിയിലെത്തിയത്. വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഭംഗിയായി നടന്നുവെന്ന് ക്ലൂണിയുടെ വക്താവ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X