»   » ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയപ്പോള്‍ അവിടെയും പ്രണയം!പ്രിയങ്ക ചോപ്രക്ക് ഹോളിവുഡിലും ബന്ധങ്ങള്‍

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയപ്പോള്‍ അവിടെയും പ്രണയം!പ്രിയങ്ക ചോപ്രക്ക് ഹോളിവുഡിലും ബന്ധങ്ങള്‍

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയസുന്ദരിയായിരുന്ന പ്രിയങ്ക ചോപ്ര ഹോളിവുഡിലും തന്റെ കഴിവു തെളിയിച്ചിരിക്കുകയാണ്. അതിനിടെ നടിയെ ആദ്യം കണ്ട കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്ന് പറഞ്ഞ് പ്രമുഖ നടന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആരാധകരുടെ കള്ളത്തരം ഇനി പൊളിയും! സിനിമ തിയറ്ററുകളില്‍ ഇനി മുതല്‍ ഇ-ടിക്കറ്റിങ്!!

കഴിഞ്ഞ മേയ് 25 നാണ് പ്രിയങ്കയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ച് റിലീസായത്. ഡെയ്വന്‍ ജോണ്‍സണ്‍ എന്ന ഹോളിവുഡിലെ പ്രമുഖ നടനാണ് ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ഡെയ്വന്‍ ജോണ്‍സനാണ് പ്രിയങ്കയുമായി പ്രണയത്തിലാണെന്ന് പറയുന്നത്.

പ്രിയങ്കയുമായി ഇഷ്ടത്തിലാണെന്ന് ഡെയ്വന്‍ ജോണ്‍സണ്‍

ആദ്യ കൂടികാഴ്ചയില്‍ തന്നെ പ്രിയങ്ക ചോപ്രയോട് തനിക്ക് പ്രണയമായി എന്നാണ് ഡെയ്വന്‍ ജോണ്‍സണ്‍ പറയുന്നത്. ഞാന്‍ ഇവരെ സ്‌നേഹിക്കുന്നു. അമേരിക്കയില്‍ എത്തിയത് മുതല്‍ പ്രിയങ്ക രസകരമായ കാര്യങ്ങളോക്കെ ചെയ്യുകയാണെന്നും പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നെന്നും ഡെയ്വന്‍ ജോണ്‍സണ്‍ പറയുന്നു.

അഭിമുഖത്തിലുടെ താരം മനസ് തുറക്കുന്നു

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഡെയ്വന്‍ ജോണ്‍സണ്‍ പ്രിയങ്കയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. ഞങ്ങളുടെ രണ്ടാളുടെയും ലക്ഷ്യം ഒന്നാണെന്നും താരം പറയുന്നു.

ബേവാച്ചിലുടെ ഒന്നിച്ചഭിനയിച്ച് താരങ്ങള്‍

പ്രിയങ്കയും ഡെയ്വന്‍ ജോണ്‍സണും ബേവാച്ച് എന്ന ഹോളിവുഡ് സിനിമയിലുടെയാണ് ഒന്നിച്ചഭിനയിച്ചത്. സിനിമ മേയ് 25 തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലുടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ബേവാച്ച് 1990 കളിലെ പോപ്പുലര്‍ ടിവി സീരിയലാണ്. അതാണ് സിനിമയായി നിര്‍മ്മിച്ചിരിക്കുന്നത്.

വില്ലത്തിയായി പ്രിയങ്ക

സിനിമയില്‍ വില്ലത്തിയുടെ വേഷത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. പ്രിയങ്ക നല്ലൊരു വില്ലത്തിയാണെന്നാണ് ജോണ്‍സന്റെ അഭിപ്രായം. ശരിക്കും ആ കഥ എഴുതിയിരിക്കുന്നത് വില്ലന് വേണ്ടിയാണെങ്കിലും അത് സ്ത്രീ കഥാപാത്രത്തിലും നന്നായിരിക്കുകയാണെന്നും ജോണ്‍സണ്‍ പറയുന്നു.

English summary
I Did Fall In Love With Priyanka Chopra: Dwayne Johnson

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam