»   » കാമുകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ അഭിനേത്രി !!

കാമുകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ അഭിനേത്രി !!

Posted By: Nihara
Subscribe to Filmibeat Malayalam

കാമുകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട അനുഭവം തുറന്നു പറഞ്ഞ് പ്രശസ്ത ഹോളിവുഡ് അഭിനേത്രി. ഓസ്‌കര്‍, ബാഫ്റ്റ നോമിനേഷനുകള്‍ ലഭിച്ച അബിഗെല്‍ ബ്രെസ്ലിനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇകാര്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

കാമുകനാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കാര്യത്തെക്കുറിച്ച് ഇതുവരെയും വെളിപ്പെടുത്താത്തതിന് പിന്നിലെ കാരണവും നടി വ്യക്തമാക്കി.ക്രൂരമായ റേപ്പിനിരയായെന്ന് തുറന്നു പറഞ്ഞാല്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആയിട്ടേ തന്നെ മറ്റുള്ളവര്‍ കാണൂ. അത്തരമൊരു ഇരയായി ചിത്രീകരിക്കപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അത് തുറന്നു പറയാതിരുന്നത്. മാത്രമല്ല താന്‍ വളരെയധികം തകര്‍ന്നുപോയിരുന്നു ആ സമയത്തെന്നും നടി പറയുന്നു.

ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടി

കാമുകനാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അബിഗെല്‍ ബ്രസ്ലിന്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് വരെ ഇക്കാര്യം പുറത്തു പറയാതിരുന്നതിനെക്കുറിച്ചുള്ള കാറമവും ഇന്‍സ്റ്റഗ്രമാില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നുണ്ട്.

തുറന്നുപറയാത്തിന് പിന്നിലെ കാരണം

കാമുകനാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതോടെ താന്‍ മാനസികമായി ഏറെ തകര്‍ന്നു പോയി. ഇക്കാര്യെ പുറത്തു പറഞ്ഞാല്‍ ഒരു ബലാത്സംഗ ഇര എന്ന രീതിയില്‍ ആളുകള്‍ തന്നെ കാണും. കാമുകില്‍ നിന്നും ഇത്തരമൊരു ദുരനുഭവം നേരിയേണ്ടി വന്നതിനെക്കുറിച്ച് പല രീതിയില്‍ ആളുകള്‍ വ്യാഖാനിക്കും ഇതൊന്നും താങ്ങാനുള്ള മനക്കരുത്ത് ആ സമയത്തില്ലായിരുന്നുവെന്നും താരം പറഞ്ഞു.

അടുത്ത സുഹൃത്തുക്കള്‍ സ്പര്‍ശിച്ചാല്‍ പോലും ഞെട്ടും

ഈ സംഭവത്തോട് കൂടെ താന്‍ വിഷാദരോഗത്തിന്റെ പിടിയിലായെന്നും താരം കുറിച്ചിട്ടുണ്ട്. ആ മാവസിക അവസ്ഥയില്‍ നിന്നും മുക്തി നേടിയെങ്കിലും അടുത്ത സുഹൃത്തുക്കള്‍ സ്പര്‍ശിച്ചാല്‍ പോലും താന്‍ ഞെട്ടുമെന്നും അബിഗാലിയ പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും വിഷമതകള്‍ മുന്നില്‍ കണ്ട് വെളിപ്പെടുത്താത്ത ദുരന്ദം ഇപ്പോള്‍ നടി തുറന്നു പറഞ്ഞതിന് പിന്നില്‍ ഒരു കാരണമുണ്ട്. ലൈംഗികാതിക്രമ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

English summary
Actor Abigail Breslin, who spoke out about being sexually abused at the hands of someone she knew, says she did not report her the attack for several reasons. I did not report my rape. I didn’t report it because of many reasons. First off, I was in complete shock and total denial. I didn’t want to view myself as a victim so I suppressed it and pretended it never happened.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam