'കാണാന്‍ കൊള്ളാത്ത' നടി സൗന്ദര്യത്തെപ്പറ്റി പറയുന്പോള്‍...
നായികമാര്‍ എപ്പോഴും സൗന്ദര്യം കാത്ത് സൂക്ഷിയ്ക്കുന്നവരും അതിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിയ്ക്കുന്നവരുമാണെന്ന് കേട്ടിട്ടുണ്ട്. ഐശ്വര്യ റായ് തന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റിന് മാത്രം ദിവസവും നല്‍കുന്നത് ലക്ഷങ്ങളാണെന്ന് അടുത്തിടെ വാര്‍ത്ത പരന്നിരുന്നു. മലയാളത്തിലും തമിഴിലും തിളങ്ങുന്ന ചല മലയാളി നടിമാരും ഇത്തരത്തില്‍ വന്‍ തുക നല്‍കി മേക്കപ്പ്മാനെ ഒപ്പം കൂട്ടാറുണ്ട്. ഇപ്പോള്‍ ഇതൊക്കെ പറഞ്ഞതെന്തിനാണെന്നല്ലേ. ഇന്ത്യക്കാരിയാണെങ്കിലും ഹോളിവുഡ് നടി ഫ്രിദ പിന്റോ സൗന്ദര്യത്തെപ്പറ്റി പറയുന്നത് അറിയിക്കാനാണ്.
ഇന്ത്യക്കാരുടെ കാഴ്ചയില്‍ അതി സുന്ദരിയോ ഒരു നായികയ്ക്ക് വേണ്ട ഗുണങ്ങളോ ഇല്ലാത്തയാളാണെന്ന് വിമര്‍ശനം വാങ്ങിയ നടിയാണ് ഫ്രിദ. താന്‍ സുന്ദരിയാണെന്നോ തന്റെ സൗന്ദര്യത്തെപ്പറ്റിയോ ചിന്തിയ്ക്കാറില്ലെന്നും കണ്ണാടിയില്‍ തന്റെ മുഖം കാണുന്നത് ഇഷ്ടമല്ലെന്നുമാണ് ഫ്രിദ പറയുന്നു.

സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് ഫ്രിദ പോപ്പുലറായാത്. താന്‍ കാണാനെങ്ങനെയാണ് എന്നതിലല്ല ഒരാളുടെ വ്യക്തിത്വമെന്നും ഇത്തരം കാര്യങ്ങളിലൊന്നും താന്‍ ശ്രദ്ധിയ്ക്കാറേയില്ലെന്നുമാണ് ഫ്രിദ പറയുന്നത്. വ്യക്തി ജീവിതത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യം കല്‍പ്പിയ്ക്കുന്നില്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് മേക്കപ്പ് ചെയ്യാനും ഫ്രിദ തയ്യാറാണ് കേട്ടോ.


Click it and Unblock the Notifications











