ഇനി ജെയിംസ് ബ്ലാക്ക് ബോണ്ട്
ജെയിംസ് ബോണ്ടായി ഇനി ഹോളിവുഡില്‍ കറുത്ത മുത്ത് എത്തും. പ്രശസ്ത ബ്രിട്ടീഷ് നടന്‍ ഇദ്രിസ് എല്‍ബയ്ക്കാണ് നറുക്കു വീണത്. നടന്‍ ഡാനിയല്‍ ക്രെയ്ഗ് ആയിരുന്നു നാല് തവണയും ജെയിംസ് ബോണ്ട് ചിത്രത്തില്‍ എത്തിയിരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തത വരുത്താനാണ് സോണിയുടെ പുതിയ നീക്കം. ഇദ്രിസ് എന്ന കറുത്തവര്‍ഗക്കാരനായിരിക്കും ഇനി പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ എത്തുകയെന്നാണ് സോണി പിക്‌ച്ചേഴ്‌സിന്റെ ഇ-മെയില്‍ പുറത്തുവിട്ടിരിക്കുന്നത്.
2015ല്‍ പുറത്തിറങ്ങാനിരിക്കുന്ന ജെയിംസ് ബോണ്ടിന്റെ ഇരുപത്തിനാലാം ചിത്രം സ്‌പെക്ട്രയില്‍ ഡാനിയല്‍ ക്രെയ്ഗ് ആണ് ജെയിംസ് ബോണ്ടായി എത്തുന്നത്. അടുത്ത ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. ആ ചിത്രത്തിലും ഡാനിയല്‍ ക്രെയ്ഗ് തന്നെയായിരുക്കും ജെയിംസ് ബോണ്ടായി എത്തുക. തുടര്‍ന്നുള്ള ചിത്രത്തിലേക്കാണ് ഇദ്രിസ് എല്‍ബയെ പരിഗണിക്കുക.

നേരത്തെ തന്നെ ജെയിംസ് ബോണ്ടായി ഇദ്രിസ് എത്തുമെന്ന വാര്‍ത്ത ഹോളിവുഡില്‍ ഉയര്‍ന്നിരുന്നു. ബോണ്ട് ആകാന്‍ ആഗ്രഹമുണ്ടെന്ന് ഈ കറുത്തമുത്ത് പറഞ്ഞിട്ടുമുണ്ട്. സോണിയുടെ വെബ് സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് ഇ-മെയിലുകള്‍ പരസ്യമായിരിക്കുന്നത്.
ബ്രിട്ടീഷ് സാഹിത്യകാരന്‍ ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച കുറ്റന്വേഷണ കഥാപാത്രം ആയ ജെയിംസ് ബോണ്ട് ഇനി വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമായിരിക്കും എത്താന്‍ പോകുന്നത്.


Click it and Unblock the Notifications











