ഞാൻ ആരോഗ്യവാനാണ്, പ്രചരിക്കുന്ന വീഡിയോ വ്യാജം — വെളിപ്പെടുത്തലുമായി നടൻ ഇദ്രിസ് എൽബ

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹോളിവുഡിനെയാണ്. നിരവധി താരങ്ങൾക്ക് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. താരങ്ങളെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. ഇംഗ്ലീഷ് നടനും ഓസ്കാർ ജേതാവുമായ ടോം ഹങ്ക്സ്സ്, ഭാര്യ റീത്ത, ജെയിംസ് ബോണ്ട് താരം വോള്‍ഗ, ഗെയിം ഓഫ് ഓഫ് ത്രോൺസ് താരം ഹിവ്ജു, ഇദ്രിസ് എൽബ, നടി ഇന്ദിര വർമ തുടങ്ങിയ നിരവധി താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

idris-elba

ലോകത്ത് കൊറോണ ഭീതി വ്യാപിക്കുമ്പോൾ വ്യാജ വാർത്തയും അതിനൊപ്പം പടരുകയാണ്. 'ഹോം ക്വാറന്റൈനിലുള്ള' നടൻ ഇദ്രിസ് എൽബയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയുണ്ടായി. ഇപ്പോഴിത പുറത്തുവന്ന വ്യാജ വാർത്തയിൽ താരം പ്രതികരിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ. താൻ ആരോഗ്യവാനാണെന്നും പുറത്തുവന്ന വ്യാജ വീഡിയോ വിശ്വസിക്കരുതെന്നും എൽബ ട്വീറ്റ് ചെയ്തു. ഒരു ആരാധകനായിരുന്നു വ്യാജ വീഡിയോ താരത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇയാളോട് എൽബ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ഇദ്രിസ് എല്‍ബ തന്നെയാണ് തന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവാണെന്ന് ആരാധകരെ അറിയിച്ചത്. ട്വീറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 'ഇന്ന് രാവിലെയാണ് തനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ തനിയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാൽ കൊവിഡ് പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെതന്നെ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നെന്നു', ഇദ്രിസ് ട്വീറ്റ് ചെയ്തു. അതേസമയം നിലവിൽ കൊറോണ സ്ഥിരീകരിച്ച ഒരാളുമായി താൻ അടുത്ത് ഇടപഴകിയിരുന്നു. ഇതിനെ തുടർന്നാണ് കൊറോണ ടെസ്റ്റ് നടത്തിയതും. നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

ഇദ്രിസ് എൽബോയുടെ സഹതാരമായിരുന്ന നടി ഇന്ദിര വർമയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു താരം കൊറോണ ടെസ്റ്റ് നടത്തിയത്. 'ലൂഥര്‍' എന്ന ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു. താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നുമാണ് ഇന്ദിരാ വര്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. സഹതാരം ക്രിസ്റ്റഫര്‍ ഹിവ്ജുവിനും കൊറോണ സഥിരീകരിച്ചിട്ടുണ്ട്.

Read more about: coronavirus hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X