ജാക്കി ചാന്റെ സിനിമയിലെ അശ്ലീല രംഗങ്ങള്‍ പുറത്തുവിട്ടു! ചാനല്‍ മേധാവിക്ക് കിട്ടിയത് ഏട്ടിന്റെ പണി

By Prashant V R

ലോകസിനിമയിലെ തന്നെ ഇതിഹാസ താരങ്ങളില്‍ ഒരാളായിട്ടാണ് ജാക്കി ചാന്‍ അറിയപ്പെടുന്നത്. ബ്രൂസ്ലിക്കു ശേഷം ലോകം കണ്ട മികവുറ്റ ആക്ഷന്‍ സ്റ്റാര്‍ കൂടിയാണ് സൂപ്പര്‍താരം. ഹോങ്കോങ്ങിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായി മാറിയത് നിശ്ചയ ദാര്‍ഡ്യവും കഠിനാദ്ധ്വാനം കൊണ്ടുമായിരുന്നു.

അറുപത്തിനാല് വയസ് ആയെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കായി സിനിമാ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. തന്റെ സിംഹാസനത്തിന് തെല്ലും ഇളക്കമില്ലാത്തതു തന്നെയാണ് ഇതിനു കാരണം. കഴിഞ്ഞ ദിവസം ജാക്കിചാനെ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ വന്നൊരു വാര്‍ത്ത വൈറലായി മാറിയിരുന്നു. ജാക്കി ചാന്‍ സിനിമയിലെ അശ്ലീല രംഗങ്ങള്‍ പുറത്തുവിട്ടതിന് ഒരു ചാനല്‍ മേധാവിക്ക് ജോലി നഷ്ടമായി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ഷിന്‍ജുകു സിനിമയിലെ രംഗം

ഷിന്‍ജുകു സിനിമയിലെ രംഗം

ജാക്കി ചാന്റെതായി 2009ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചിത്രമായിരുന്നു ഷിന്‍ജുകു ഇന്‍സിഡന്റ്. ഡെറിക്ക് യീ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ജാക്കി ചാന്റെ ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു ചിത്രം. ക്‌സു ജിംഗ്ലേ ആയിരുന്നു ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരുന്നത്. ഷിന്‍ജുകു ഇന്‍സിഡന്റിലെ അശ്ലീല രംഗങ്ങള്‍ പുറത്തുവിട്ടതു കാരണമായിരുന്നു ഇറാനിലെ ചാനല്‍ മേധാവിക്ക് ജോലി നഷ്ടപ്പെട്ടത്.

സദാചാര വിരുദ്ധമായ ദൃശ്യങ്ങളാണ്

സദാചാര വിരുദ്ധമായ ദൃശ്യങ്ങളാണ്

ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി ചാനലാണ് രംഗങ്ങള്‍ പുറത്തുവിട്ടിരുന്നത്. ജാക്കി ചാന്റെ ഷിന്‍ജുകു ഇന്‍സിഡന്റിലെ
സെന്‍സര്‍ ചെയ്യാത്ത രംഗങ്ങളായിരുന്നു ഇറാന്‍ ചാനല്‍ പുറത്തുവിട്ടിരുന്നത്. ഇറാന്‍ സ്റ്റേറ്റ് ബ്രോഡ് കാസ്റ്ററാണ് ഇവരെ ജോലിയില്‍നിന്നും പുറത്താക്കിയത്. കിഷ് ടിവിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ ചാനലുകളും രംഗത്തെത്തിയിരുന്നു. സദാചാര വിരുദ്ധമായ ദൃശ്യങ്ങളാണ് കിഷ് ടിവി പുറത്തുവിട്ടതെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്.

നിയമ ലംഘനമാണ്

നിയമ ലംഘനമാണ്

ഇത് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ് കാസ്റ്റിംഗ് (ഐആര്‍ഐബി) നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പ്രതികരിച്ചിരുന്നു. ഷിന്‍ജുകു ഇന്‍സിഡന്റ് ചിത്രത്തില്‍ ഒരു യുവതിയുമായുളള ജാക്കി ചാന്റെ കിടപ്പറ രംഗങ്ങളാണ് ഇറാനിയന്‍ ചാനല്‍ പുറത്തുവിട്ടിരുന്നത്. ഇറാനില്‍ വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ സെന്‍സര്‍ ചെയ്തു ഒഴിവാക്കാറുണ്ടായിരുന്നു.

അനുവാദമില്ലാതെ ഇത്തരം രംഗങ്ങള്‍

അനുവാദമില്ലാതെ ഇത്തരം രംഗങ്ങള്‍

അനുവാദമില്ലാതെ ഇത്തരം രംഗങ്ങള്‍ പുറത്തുവിട്ടതിനെതിരെ ആയിരുന്നു ചാനല്‍ മേധാവിക്കെതിരെ നടപടി വന്നത്. ഇറാനില്‍ സ്ത്രീയും പുരുഷനും തമ്മിലുളള ശാരീരിക ബന്ധം ടിവിയില്‍ കാണിക്കുന്നത് ഒരു കാലത്തും അനുവദിക്കാത്ത കാര്യമാണ്. കൂടാതെ ഇരുവരും തമ്മില്‍ തമാശകള്‍ പറയുന്നത്,മുഖം മറയ്ക്കാത്ത സ്ത്രീകള്‍,സ്ത്രീകളുടെ മുഖം,കഴുത്ത് തുടങ്ങിയവയും കാണിക്കുന്നതിന് ശക്തമായ വിലക്കുണ്ട്. സംഭവത്തെ തുടര്‍ന്ന് ഐആര് ഐബി തലവന്‍ അലിയാസ്ഗരി അലി അസ്‌കാരി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X