മേക്കപ്പില്ലാതെ സൂപ്പര്‍ നായിക തെരുവില്‍, ഒരാളും തിരിച്ചറിഞ്ഞില്ല
ന്യൂയോര്‍ക്ക്: മേക്കപ്പില്ലെങ്കില്‍ പല നടിമാരെയും നമുക്ക് തിരിച്ചറിയാന്‍ പറ്റില്ലെന്ന് പറയുന്നതില്‍ അല്‍പ്പം കാര്യമുണ്ട് കേട്ടോ. നമ്മുടെ പല മലയാളം നടിമാരെപ്പോലും മേക്കപ്പ് ഇല്ലാതെ കണ്ടാല്‍ തിരച്ചറിയാന്‍ പറ്റില്ല. അപ്പോള്‍ മേക്കപ്പ് ലോകത്ത് ജീവിയ്ക്കുന്ന ബോളിവുഡ് ഹോളിവുഡ് താരങ്ങളെപ്പറ്റി പറയാനുണ്ട്. ലോകത്ത് തന്നെ ഏറ്റവും അദികം ആരാധകരുള്ള ഹോളിവുഡ് താകം ജെന്നിഫര്‍ ലോപ്പസിനെ മേക്കപ്പ് ഇല്ലാതെ കണ്ടിട്ട് ആരും തിരിച്ചറിഞ്ഞില്ലത്രേ.
ഹോളിവുഡ് താരവും പോപ്പ് ഗായികയുമാണ് ജെന്നിഫര്‍ ലോപ്പസ്. എവിടെ എത്തായലും ചുറ്റും വന്‍ ആരാധക കൂട്ടം പിന്തുടരുന്ന നായികയാണ് ജെന്നിഫര്‍ . അടുത്തിടെ താരം മേക്കപ്പ് ഒന്നും ഇല്ലാതെ സണ്‍ഗ്ളാസും ഓവര്‍ കോട്ടും ഒക്കെ വച്ച് തെരുവിലൂടെ നടന്നു .

എന്നിട്ടും ഒരാളുപോലും താരത്തെ തിരിച്ചറിഞ്ഞില് ല. ആരും തിരിച്ചറിയാത്തതിനാല്‍ തന്നെ സുഖമായി ഷോപ്പിംഗും നടത്തിയാണ് 45കാരിയായ ജെന്നിഫര്‍ മടങ്ങിയത് . ട്വിറ്ററിലൂടെയാണ് ജെന്നിഫര്‍ ഇക്കാര്യം പറഞ്ഞത് . എന്നാല്‍ മേക്കപ്പ് ഇല്ലാത്ത ജെന്നിഫറിന്റെ ചിത്രങ്ങള്‍ ഒരു ടാബ്‌ളോയിഡ് പുറത്ത് വിട്ടു .


Click it and Unblock the Notifications











