പിരിഞ്ഞതിന് പിന്നാലെ 61 കാരിയായ നടിയുമായി അടുപ്പം; പ്രിയങ്കയുടെ ഭർത്താവിന്റെ സഹോദരന്റെ പുതിയ ബന്ധം

ഹോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സംഭവങ്ങളിലൊന്നാണ് പോപ് ​ഗായകൻ ജോ ജോനാസും നടി സോഫ് ടർണറും വേർപിരിഞ്ഞത്. നാല് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. രണ്ട് മക്കളും ഇവർക്കുണ്ട്. മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീടിവ പരിഹരിച്ചു എന്നാണ് പുറത്ത് വന്ന വിവരങ്ങൾ. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്.

അതിനാൽ വിവാഹ മോചന വാർത്ത ഇന്ത്യയിലും ചർച്ചയായി. നിക് ജോനാസ്- പ്രിയങ്ക ചോപ്ര ബന്ധം മുന്നോട്ട് പോകില്ലെന്നാണ് പലരും കരുതിയത്. ഇരുവരുടെയും പ്രായ വ്യത്യാസവും സംസ്കാരങ്ങളിലുള്ള വ്യത്യാസവുമാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ മുൻവിധികളെ കാറ്റിൽ പറത്തി പ്രിയങ്ക നിക് ജോനാസിനൊപ്പം സന്തോഷകരമായി ജീവിക്കുന്നു.

Joe Jonas  Priyanka Chopra  Demi Moore

ജോ ജോനാസും സോഫി ടർണറും വേർപിരിഞ്ഞതിൽ ആരാധകർക്ക് വിഷമമുണ്ട്. പിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സോഫി ടർണറിന് കുടുംബിനിയായി മാത്രം ഒതുങ്ങാൻ ഈ പ്രായത്തിൽ താൽപര്യമില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സോഫി വിവാഹിതയായി. 2019 ലായിരുന്നു വിവാഹം. രണ്ട് മക്കളും പിറന്നു. കരിയറിൽ ഇക്കാലഘട്ടങ്ങളിൽ സോഫി സജീവമായിരുന്നില്ല.

ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷം ജോ ജോനാസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ചർച്ചയാകുന്നത്. അമേരിക്കൻ നടി ഡെമി മൂറുമായി ജോ ജോനാസ് അടുക്കുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. 61 കാരിയാണ് ഡെമി മൂർ. ജോ ജോനാസിന്റെ പ്രായം 34 ഉം. ഫ്രാൻസിലെ ഒരു ഹോട്ടലിൽ ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോ പുറത്ത് വന്നു. കഴിഞ്ഞ മെയ് മാസം നടന്ന കാൻ ഫിലിം ഫെസ്റ്റിവലിനിടെയാണ് ഇവർ അടുത്തതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Joe Jonas  Priyanka Chopra  Demi Moore

ഹോളിവുഡിൽ ശ്രദ്ധേയ സാന്നിധ്യമാണ് നടി ഡെമി മൂർ. മൂന്ന് തവണയാണ് ഡെമി മൂർ വിവാഹ മോചനം നേടിയത്. ​ഗായകൻ ഫ്രെഡി മൂറിനെയാണ് നടി ആദ്യം വിവാ​ഹം ചെയ്തത്. 1981 ൽ വിവാഹിതരായ ഇരുവരും 1983 ൽ പിരിഞ്ഞു. നടൻ വില്ലിസിനെ രണ്ടാമത് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളും ഇവർക്ക് പിറന്നു. എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല. 1987 ൽ വിവാഹിതരായ ഇവർ 1998 ൽ വേർപിരിഞ്ഞു. 2005 ൽ അഷ്തൺ കുച്ചർ എന്നയാളെ വിവാഹം ചെയ്തെങ്കിലും 2013 ൽ ഇരുവരും പിരിഞ്ഞു.

ജോ ജോനാസും ഡെമി മൂറും തമ്മിലുള്ള പ്രായ വ്യത്യാസം ഇതിനകം ചർച്ചയാകുന്നുണ്ട്. നേരത്തെ നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള പ്രായ വ്യത്യാസവും ചർച്ചയായതാണ്. നിക് ജോനാസിനേക്കാൾ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക് 2018 ലായിരുന്നു ഇവരുടെ വിവാ​ഹം. 2022 ൽ ദമ്പതികൾക്ക് മകൾ പിറന്നു. വാടക ​ഗർഭ ധാരണം വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X