പ്രണയത്തെ വീട്ടുകാർ എതിർത്തു!! വെല്ലുവിളികൾക്കൊടുവിൽ കൂട്ടുകാരിയെ വിവാഹം ചെയ്ത് ജാക്കിചാന്റെ മകൾ
ഇപ്പോഴിത എറ്റയും തന്റെ പങ്കാളിയുമായ ആൻഡി ഓട്ടമും വിവാഹിതരായിരിക്കുകയാണ്
സ്വവർഗ്ഗ അനുരാഗി എന്ന പേരിൽ വാർത്തകളിൽ ഇടപിടിച്ച താരപുത്രിയാണ് ജാക്കിചാന്റെ മകൾ എറ്റ. ഏറ്റയും പങ്കാളിയായ കനേഡിയൻ യുവതിയും തെരുവിൽ അന്തിയുറങ്ങിയത് ഹോളിവുഡ് കോളങ്ങളിൽ വൻ വാർത്തയായിരുന്നു. ഇതിനെ തുടർന്ന എറ്റയ്ക്ക് വീട് ഉപേക്ഷിക്കേണ്ടി വരെ വന്നിരുന്നു.

ഇപ്പോഴിത എറ്റയും തന്റെ പങ്കാളിയുമായ ആൻഡി ഓട്ടമും വിവാഹിതരായിരിക്കുകയാണ്. കാനഡയിലാണ് ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറ്റ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം എല്ലാവരേയും അറിച്ചിരിക്കുന്നത്. നമുക്കെല്ലാം വേദനയുണ്ടാകും . സ്നേഹത്തിനെ കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് സാക്ഷാത്കരിക്കാനും ശ്രമിക്കുമെന്ന് വിവാഹ ചിത്രത്തിനോടൊപ്പം എറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പങ്കാളിക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രവും താരപുത്രി പങ്കുവെച്ചിട്ടുണ്ട്.
മുൻ സൗന്ദര്യ റാണി എലെയ്നിൽ ചാക്കിചാന് വിവാഹേതര ബന്ധത്തിൽ ഉണ്ടായ മകളാണ് എറ്റ. പിന്നിട് ഇവർ ചാക്കിചാനുമായി തെറ്റിപ്പിരിഞ്ഞ് ഹോങ്ങ് കോങ്ങിലേയ്ക്ക് പോയിരുന്നു. മകളുടെ സ്വവർഗ്ഗാനുരാഗത്തിൽ അമ്മ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നിരുന്നു. എന്നാൽ മകളുടെ വിവാഹത്തിനെ കുറിച്ച് ഇതുവരെ ചാക്കിചാൻ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











