ജാക്കിച്ചാന്റെ പൊലീസ് സ്റ്റോറി കേരളത്തിലെത്തുന്നു

By Aswathi

ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി കാക്കിച്ചാന്റെ പൊലീസ് സ്റ്റോറി വരുന്നു. ആയോധനകലയുടെ രാജകുമാരന്‍ എന്ന് വിഷേഷിപ്പിക്കപ്പെട്ട ജാക്കിച്ചാന്റെ ഒരു മുഴുനീള ആക്ഷന്‍ ചിത്രം കൂടെയായ പൊലീസ് സ്റ്റോറി ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് മാത്രമല്ല തൃപ്തിപ്പെടുത്തും. ആക്ഷന്‍ സാഹസികതയ്‌ക്കൊപ്പം കോമഡിയും ചേര്‍ത്തൊരുക്കുന്ന ചിത്രം ജാക്കി ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ജാക്കിച്ചാന്റെ ചിത്രങ്ങളുടെ സ്ഥിരം സംവിധായകനായ ഹിറ്റ് മേക്കര്‍ ഡിംഗ്‌ഷേംഗ് തന്നെയാണ് പൊലീസ് സ്റ്റോറിയും സംവിധാനം ചെയ്യുന്നത്. ജെജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാക്കിച്ചാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Police Story

നഗരത്തില്‍ തിരക്കേറിയ ഒരു ബാറിന്റെ ഉടമയെ കിഡ്‌നാപ്പ് ചെയ്യുന്നു. ജയിലിലെ ഒരുകുറ്റവാളിയെ പുറത്തുവിടുക എന്നതായിരുന്നു തട്ടിക്കൊണ്ടുപോകലിന്റെ ഉദ്യേശം. കേസ് അന്വേഷിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രശസ്തനായ ജാക്കിച്ചാനെ തന്നെ നിയോഗിക്കുന്നു. കുടുംബത്തെക്കാള്‍ വലുതാണ് തനിക്ക് പൊലീസ് ജോലിയെന്ന് വിശ്വസിക്കുന്ന ജാക്കി കേസ് ഏറ്റെടുത്ത് അന്വേഷണം ദ്രുതഗതിയില്‍ നടത്തുന്നു.

പിന്നീടാണ് കിഡ്‌നാപ്പ് ചെയ്യപ്പെട്ട ബാറുടമ തന്റെ കാമുകിയുടെ പിതാവാണെന്ന് നായകന്‍ അറിയുന്നത്. പിന്നെ കഥയുടെ ഗതി മാറുന്നു. ജാക്കിച്ചാന്‍ ചിത്രങ്ങളില്‍ കണ്ടുവരുന്ന സാഹസികതകളും കാര്‍ ചെയ്‌സിങുമടക്കം വിനോദത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി മൂന്നാം വാരം സെലിബ്രേറ്റി ഫിലീംസ് പൊലീസ് സ്റ്റോറി കേരളത്തിലെത്തിക്കും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X