ജെയിംസ് ബോണ്ട് ആവാന്‍ സ്ത്രീകള്‍ വരണം! മുന്‍കാല നായകന്‍ തന്നെ ആവശ്യവുമായി രംഗത്ത്
പുരുഷ കേന്ദ്രീകൃതമായ ലോകമാണ് സിനിമ. പലപ്പോഴും നടിമാര്‍ ഇക്കാര്യം ചൂണ്ടി കാണിച്ച് രംഗത്ത് എത്താറുണ്ട്. അടുത്ത കാലത്തായി മീ ടൂ പോലെത്തെ മൂവ്‌മെന്റുകള്‍ വളരെയധികം തരംഗമായിരുന്നു. സ്ത്രീകളെ സംരക്ഷിക്കുന്നതിന്റെ സമയം ആയെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഐറിഷ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍.
ലോകം മുഴുവന്‍ സൂപ്പര്‍ ഹിറ്റായ സിനിമയായിരുന്നു ജെയിംസ് ബോണ്ട്. പിയേഴ്‌സ് ബ്രോസ്‌നന്‍ ആയിരുന്നു ആദ്യ നായകന്‍. ഇനി ആ കഥാപാത്രം ചെയ്യാന്‍ സ്ത്രീകള്‍ വരട്ടെ എന്നാണ് താരം പറയുന്നത്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിയേഴ്‌സ് ബ്രോസ്‌നന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ നാല്‍പത് വര്‍ഷമായിട്ടും പുരുഷന്മാരെയാണ് ഈ വേഷത്തില്‍ നമ്മള്‍ കാണുന്നത്. ഇനി അത് മാറണം. അവിടേക്ക് സ്ത്രീകള്‍ കൂടി കടന്ന് വരട്ടെ. എന്റെ കരിയറിലെ ഏറ്റവും വലിയ കാര്യങ്ങള്‍ ഈ സിനിമയിലൂടെയായിരുന്നു.
1953 ല്‍ ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാന്‍ ഫ്ളെമിംഗ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രമാണ് 007 എ്‌ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ജെയിംസ് ബോണ്ട്. ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്. ഇതുവരെ 25 ഓളം സിനിമകളാണ് ജെയിംസ് ബോണ്ടിന്റെ കഥയുമായി എത്തിയിട്ടുള്ളത്. നാല് തവണ ഈ കാറ്റഗറിയിലൊരുക്കിയ ചിത്രങ്ങളിലെ നായകന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍ ആയിരുന്നു.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ


Click it and Unblock the Notifications











