ജെയിംസ് ബോണ്ട് താരത്തിന് കൊറോണ, വെളിപ്പെടുത്തലുമായി നടി

ജെയിംസ് ബോണ്ട് സിനിമ താരവും യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ചയായ സുഖമില്ലായിരുന്നെന്നും തുടർന്ന് പരിശോധന നടത്തിയപ്പോൾ കൊറോണയാണെന്ന് കണ്ടെത്തുകയും ചെയ്തതായി താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പനിയും തളർച്ചയുമായിരുന്നു പ്രധാന ലക്ഷണം. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയാണെന്നും നടി പോസ്റ്റിൽ പറയുന്നു. കൂടാതെ എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വോർഗ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

corona

2008 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളാസിലാണ് വോള്‍ഗ വേഷമിട്ടത്. ഡാനിയേല്‍ ക്രേഗായിരുന്നു ചിത്രത്തിലെ നായകന്‍. ഒബ്‌ളീവിയണ്‍, മൊമന്റെം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

കൊറോണ ബാധയെ തുടർന്ന് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ നോ ടൈം ടു ഡൈയുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. ഏപ്രിൽ പുറത്തിറങ്ങേണ്ട ചിത്രം ഈ വർഷം നവംബറിൽ മാത്രമേ റിലീസിന് എത്തുകയുളളൂ. ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രൊക്കോളിയും ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുകെയിൽ നവംബർ 12നും 25 ന് വേൾഡ് വൈഡായി ചിത്രം റിലീസ് ചെയ്യും. നോ ടൈം ടു ഡൈ കൂടാതെ മാര്‍വല്ലിന്റെ ബ്ലാക്ക് വിഡോ, ഫാസ്റ്റ് 9 തുടങ്ങിയ ചിത്രങ്ങളുടേയും റിലീസ് നീട്ടി വെച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഹേളിവുഡിന് ഉണ്ടാക്കിയിരിക്കുന്നത്.

നടനും ഓസ്കാർ ജേതാവുമായ ടോം ഹാങ്ക്സിനും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഭാര്യ റീത്ത വീൽസണിന്റേയും കൊറാണ റിസൾട്ട് ഫലം പേസിറ്റീവാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു ഹാങ്ക്സ്. ഇവിടെ വെച്ചായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഡോക്ടർമാർ ഐസൊലോഷൻ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഫാങ്ക്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടോം ഹാങ്ക്സിനൊപ്പമുള്ള ഒരാൾക്ക് നേരത്തെ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളെ ലൊക്കേഷനില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ടോമിനും റീത്തയ്ക്കും അസുഖം സ്ഥിരീകരിച്ചത്.

കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ തന്റെ അസുഖത്തെക്കുറിച്ച് പ്രതികരിച്ച് താരവും രംഗത്തെത്തിയിരുന്നു . താനും റീത്തയും ഓസ്‌ട്രേലിയയില്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ടോം ഹാങ്ക്‌സ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് പനിയും ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവായിരുന്നു. ആരോഗ്യവകുപ്പുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഐസൊലേഷനില്‍ തുടരുകയാണെന്നും ടോം പറഞ്ഞിരുന്നു.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X