‘നോ ടൈം ടു ഡൈ’ ജെയിംസ് ബോണ്ട് ചിത്രം ഏപ്രിലിൽ എത്തില്ല, കാരണം... പുതിയ തീയതി പുറത്ത്
ലോക സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് സീരീസിലെ 25ാം മത്തെ ചിത്രമാണ് നോ ടൈം ടു ഡൈ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിത സിനിമയുടെ റിലീസിങ് തീയതി നീട്ടിയിരിക്കുകയാണ്. നിർമ്മാതാക്കളായ മൈക്കൽ ജി. വിൽസൺ, ബാർബറ ബ്രൊക്കോളി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2020 ഏപ്രിൽ 20 നാണ് ആദ്യം ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആഗോള തലത്തിൽ തന്നെ കൊറോണ ഭീതി വ്യാപിച്ചതിനെ തുടർന്ന് 2020 നവംബറിലേയ്ക്ക് പ്രദർശനം മാറ്റിരിക്കുകയാണ്. യുകെയിൽ നവംബർ 12നും 25 ന് വേൾഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.
ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമാണ് നോ ടൈം ടു ഡൈ. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ബോണ്ട് ജമൈക്കയിൽ എത്തുന്നത് മുതലാണ് ചിത്രത്തിന്റെ തുടക്കം. ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്ലണ്ട്, സ്‌കോട്‌ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications











