ജെയിംസ് ബോണ്ടിന്റെ ചൂടന്‍ ചുംബനരംഗങ്ങള്‍ മുറിച്ചുമാറ്റി!
ലോക പ്രശസ്ത താരം ജെയിംസ് ബോണ്ട് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ പരാജയപ്പെട്ടു. ഇങ്ങനെ പറയാന്‍ കാരണം മറ്റൊന്നുമല്ല, ജെയിംസ് ബോണ്ടിന്റെ ചൂടന്‍ രംഗങ്ങള്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയെന്നാണ് പുതിയ വാര്‍ത്ത. നവംബര്‍ 20ന് റിലീസ് ചെയ്യാനിരിക്കുന്ന 'സ്‌പെക്ട്ര' എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റിയെന്നാണ് പറയുന്നത്.
സിനിമയിലെ നായകന്‍ ഡാനിയല്‍ ക്രെയ്ഗും നായികമാരും തമ്മിലുള്ള അശ്ലീല രംഗങ്ങളാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയത്. ചിത്രത്തിന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇത്തരം രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു.

ചിത്രത്തിലെ നാല് ചുംബന രംഗങ്ങളാണ് മുറിച്ചു മാറ്റിയത്. നായികമാരായ മോണിക്കാ ബലൂക്കി, ലിയ സെയ്‌ഡോക്‌സ് എന്നിവരുമായി നായകന്‍ നടത്തുന്ന ചൂടന്‍ രംഗങ്ങളാണ് വെട്ടിമാറ്റിയത്. തിയറ്ററിലും ടെലിവിഷനിലുമായി ഒട്ടേറെ ഇന്ത്യന്‍ പ്രേക്ഷകര്‍ ചിത്രം കാണുമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിനുമുന്നില്‍ മുട്ടു മടക്കിയെന്നാണ് കേള്‍ക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശം പരിഗണിച്ചത്രേ. എന്നാല്‍, ഇതിനെതിരെ പരിഹാസങ്ങളുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ജെയിംസ് ബോണ്ടിനെ സംസ്‌ക്കാരമുള്ളവനാക്കി എന്നൊക്കെ പറഞ്ഞുള്ള പരിഹാസങ്ങളാണ് ഉയരുന്നത്.


Click it and Unblock the Notifications











