ജെയിംസ് ബോണ്ടിന്റെ ഇരുപത്തിനാലാം ചിത്രം സ്‌പെക്ട്രെ
ബ്രിട്ടീഷ് സാഹിത്യകാരന്‍ ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച കുറ്റന്വേഷണ കഥാപാത്രം ആയ ജെയിംസ് ബോണ്ട് വീണ്ടും പുനര്‍ജ്ജനിക്കുന്നു. ജെയിംസ് ബോണ്ടിന്റെ 24ാം ചിത്രം ആണ് ഇനി വരാന്‍ പോകുന്നത്. സ്‌കൈഫാള്‍ ഒരുക്കിയ ഓസ്‌കര്‍ ജേതാവായ സാം മെന്‍ഡസ് ആണ് 24ാം ബോണ്ട് ചിത്രം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. സ്‌പെക്ട്രെ എന്നാണ് പുതിയ ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരിക്കുന്നത്.
ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയും ആയ ജെയിംസ് ബോണ്ടിന്റെ വേഷം അണിയാന്‍ പോകുന്നത് ഡാനിയല്‍ ക്രെയ്ഗ് ആണ്. നാലാമത്തെ തവണ ആണ് ഡാനിയല്‍ ജെയിംസ് ബോണ്ടായി എത്തുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് പ്രശസ്ത നടന്‍ ക്രിസ്റ്റഫര്‍ വാള്‍ട്‌സ് ആണ്.

മോണിക്ക ബലൂസിയ, ലീ സിയഡക്‌സ്, ആന്‍ഡ്രൂ സ്‌കോട്ട്, ബാറ്റിസ്റ്റ്, റാള്‍ഫ് ഫിന്‍സ്, നയോമി ഹാരിസ്, ബെന്‍ വിഷോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട താരങ്ങള്‍. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബാര്‍ബറ ബ്രൊക്കോളി, മൈക്കല്‍ ജി വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം സ്‌പെക്ട്രെ അടുത്ത വര്‍ഷം നവംബറില്‍ തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications